Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2025 11:49 IST
Share News :
കോട്ടയം: കോട്ടയം തിരുവാതുക്കൽ നടന്നത് അരുംകൊല. കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
കൊലപാതകം നടത്തിയയാൾ വീട്ടിനുള്ളിൽ കയറിയപ്പോൾ പട്ടി കുരച്ചിട്ടില്ല. CCTV ഉണ്ട്. പക്ഷേ ഹാർഡ് ഡിസ്ക് കൊണ്ടുപോയി. വീടിനെക്കുറിച്ച് കൃത്യമായി അറിയുന്ന വ്യക്തിയാണ് പ്രതിയെന്ന് സംശയിക്കുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു.
ഇരുവരുടെയും തലയ്ക്ക് ആയുധം ഉപയോഗിച്ച് അടിച്ച നിലയിലാണ് മൃതദേഹം.
വിജയകുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടെ മൃതദേഹം ഒരു മുറിയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. തലയ്ക്ക് ഗുരുതരമായി മുറിവേറ്റ നിലയിലാണ്. സമീപത്തുനിന്നും കോടാലി കണ്ടെത്തിയിട്ടുണ്ട്.
Follow us on :
More in Related News
Please select your location.