Sun Jun 1, 2025 9:39 AM 1ST
Location
Sign In
11 Oct 2024 00:20 IST
Share News :
കോട്ടയം: ഗുണ്ടാ സംഘത്തലവൻ ഓം പ്രകാശിന്റെ കൂട്ടാളി പുത്തൻ പാലം രാജേഷ് കോട്ടയം കോതനല്ലൂരിൽ നിന്നും പോലീസ് പിടിയിലായി. റേപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പുത്തൻ പാലം രാജേഷിനെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ ലഹരി വിരുദ്ധ സ്ക്വാഡും, വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് പിടികൂടിയത്. തിരുവനന്തപുരത്ത് ഒരു റേപ്പ് കേസിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. രണ്ടു വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഒളി സങ്കേതത്തിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. പോൾ മുത്തൂറ്റ് വധക്കേസിൽ പോൾ മുത്തൂറ്റിന്റെ വാഹനത്തിനുള്ളിൽ ഓംപ്രകാശും, പുത്തൻപാലം രാജേഷും ഉണ്ടായിരുന്നതായി സൂചനയുണ്ടായിരുന്നു. കൊച്ചിയിൽ ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയിൽ അടക്കം പുത്തൻപാലം രാജേഷിന് ബന്ധമുണ്ടോയെന്ന് അടക്കം പൊലീസ് പരിശോധിക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലെ കൂടുതൽ വിവരങ്ങൾ ഇത് സംബന്ധിച്ച് ലഭിക്കുകയുള്ളു എന്നാണ് പൊലീസ് നൽകുന്ന സൂചന.
Follow us on :
Tags:
Please select your location.