Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി യുവാക്കൾക്ക് ഇന്ത്യയെ അടുത്തറിയാൻ സുവർണാവസരം

15 Sep 2026 20:41 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഇന്ത്യൻ വംശജരായ പ്രവാസി യുവാക്കൾക്ക് ഇന്ത്യയുടെ സാംസ്കാരിക, ചരിത്ര, ശാസ്ത്ര-സാങ്കേതിക പൈതൃകം അടുത്തറിയുന്നതിനുള്ള അവസരമൊരുക്കുന്ന ‘നോ ഇന്ത്യ പ്രോഗ്രാം’ (Know India Programme – KIP) 90-ാം പതിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 മുതൽ 28 വയസ് വരെയുള്ള യുവ പ്രൊഫഷണലുകൾക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2026 ഒക്ടോബർ 18 മുതൽ 31 വരെ ഇന്ത്യയിൽ നടക്കുന്ന ഈ പരിപാടി പ്രവാസി യുവതലമുറയെ മാതൃരാജ്യവുമായി കൂടുതൽ അടുപ്പിക്കുന്നതിനും ഇന്ത്യയുടെ വികസന മുന്നേറ്റങ്ങൾ നേരിട്ട് പരിചയപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ സമ്പന്നമായ സംസ്കാരം, നാഗരിക പൈതൃകം, ചരിത്രം, പാരമ്പര്യങ്ങൾ, ഭാഷാ-സാംസ്കാരിക വൈവിധ്യം, നവീകരണ പ്രവർത്തനങ്ങൾ, ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ, രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ച് ആഴത്തിൽ മനസിലാക്കാനുള്ള അവസരമാണ് പരിപാടിയിലൂടെ ലഭിക്കുക. ‘വികസിത് ഭാരത് @ 2047’ എന്ന ദേശീയ ദർശനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളും പങ്കെടുക്കുന്നവർക്ക് പരിചയപ്പെടുത്തും.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 28 ആണ്. പരിപാടിയുടെ മാർഗനിർദേശങ്ങളും അപേക്ഷാഫോമും ഇന്ത്യൻ എംബസി മസ്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ edu.muscat@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.

ഇന്ത്യയെക്കുറിച്ചുള്ള അറിവും അനുഭവങ്ങളും വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രവാസി യുവാക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

Follow us on :

More in Related News