Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 03:56 IST
Share News :
ദോഹ: ഖത്തർ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി നവംബർ 29ന് വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് സംസ്ഥാന കെ.എം.സി.സി ഓഫീസിൽ സംഘടിപ്പിക്കുന്ന “സമന്വയം” പരിപാടിയിൽ പ്രശസ്ത വാഗ്മിയും സാമൂഹിക പ്രഭാഷകനുമായ ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തും.
മുസ്ലിം ലീഗും സമുദായ സംഘടനകളും: ചരിത്രവും വർത്തമാനവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഏകദിന പ്രഭാഷണത്തിൽ മുസ്ലിം ലീഗിന്റെ സാമൂഹിക സംഭാവനകളും സമുദായ സംരക്ഷണത്തിനായുള്ള ശ്രമങ്ങളും വിശദമായി അവതരിപ്പിക്കപ്പെടും.
പ്രമുഖ നേതാക്കളായ സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് ഡോ. സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്, എസ്.എ.എം ബഷീർ- വൈസ് ചെയർമാൻ, സംസ്ഥാന ഉപദേശക സമിതി എന്നിവരും മറ്റ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. സമന്വയം എല്ലാവർക്കും ആശയ വിനിമയത്തിനുള്ള ഒരു വേദിയായിരിക്കും.
Follow us on :
Tags:
More in Related News
Please select your location.