Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.സി.സി ഇടപെടൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ മത്സ്യ തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചു

03 Jan 2025 17:40 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മത്സ്യ തൊഴിലാളികളായി ഒമാനിലേക്കെത്തി ദുരിതക്കടലിൽ അകപ്പെട്ട കോഴിക്കോട് ബേപ്പൂർ, മലപ്പുറം സ്വദേശികളായ അഞ്ച്‌ പേരാണ്‌ ഒമാനിലെ മസീറ ദ്വീപിൽ ദുരിതത്തിൽ കഴിഞ്ഞിരുന്നത്. 

കോഴിക്കോട്‌ ബേപ്പൂർ ഹാർബാർ കേന്ദ്രീകരിച്ച്‌ മത്സ്യബന്ധനം നടത്തിയിരുന്ന മുക്കുവക്കുടിലിൽ കഴിഞ്ഞിരുന്ന മദ്ധ്യവയസ്കരാണിവർ. ഇതിൽ സൗദിയിൽ നിന്നും കോവിഡിന്‌ മുൻപ്‌ പ്രവാസം അവസാനിപ്പിച്ച്‌ പലചരക്ക്‌ കട തുടങ്ങിയ വ്യക്തിയുടെ കട പോലും വിറ്റിട്ടാണ്‌ വിസയ്ക്കുള്ള പണം സ്വരൂപിച്ചതെന്ന് മലപ്പുറം സ്വദേശി പറഞ്ഞു. 

കുടുസ്സായ ബോട്ടിൽ മത്സ്യ ബന്ധനത്തിന് പോകാൻ നിർബന്ധിക്കപ്പെടുകയും മതിയായ ഇന്ധനവും ആഹാരവും പോലും നിഷേധിക്കപ്പെട്ട് ആഴകടലിൽ അകപ്പെടുകയും ചെയ്ത ഇവരെ കടലിൽ നിന്നും രക്ഷപെടുത്തിയത്‌ മറ്റു മത്സ്യതൊഴിലാളികളാണ്‌.  

മലയാളിയായ മറ്റൊരു മത്സ്യത്തൊഴിലാളിയും മസീറ ദ്വീപിലെ കെ എം സി സി പ്രവർത്തകരുടെയും സഹായത്തോടെ ഇവരെ മസ്‌കറ്റിലെത്തിക്കുകയും, റുവി കെ എം സി സിയുടെ നേതൃത്വത്തിൽ താൽക്കാലിക താമസ സ്ഥലമൊരുക്കി, നടപടി ക്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുകയായിരുന്നു. 

പാസ്പോർട്ടും, താമസരേഖകളും കൈവശമില്ലാത്തതിനാൽ രേഖകൾ ശരിയായി വരാൻ രണ്ട്‌ മാസമെടുത്തു. ഇന്ത്യൻ എംബസി യുടേയും, വിവിധ മന്ത്രാലയങ്ങളുടെയും സഹായത്തോടെ തൊഴിലുടമയെ കണ്ടെത്തുകയും നിയമതടസങ്ങൾ നീക്കുന്നതുവരെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പു വരുത്തി കഴിഞ്ഞ ദിവസം കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്‌ വിമാനത്തിൽ നാട്ടിലേക്കയക്കുകയായിരുന്നുവെന്ന് മസ്‌കറ്റിലെ റുവി കെ എം സി സി നേതാക്കൾ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News