Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർധനരായ രോഗികൾക്ക് കുറഞ്ഞ ചിലവിൽ ഡയാലിസിസ് സംവിധാനം ഒരുക്കുമെന്ന് കെഎംസിസി

23 Nov 2024 21:34 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: കോട്ടയം ജില്ലയിൽ നിർധനരായ രോഗികൾക്ക് കുറഞ്ഞചിലവിൽ ഡയാലിസിസ് ചെയ്യുന്നതിന് കേന്ദ്രം ഒരുക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി മസ്‌കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റി അറിയിച്ചു. 

കോട്ടയം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്നും ഭാരവാഹികൾ അറിയിച്ചു. മസ്‌കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഒമാൻ ദേശീയ ദിനാഘോഷവും കുടുംബസംഗമവും വേദിയിലാണ് പ്രഖ്യാപനം ഉണ്ടായത്. 

മസ്‌കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി സെക്രട്ടറി അഷ്‌റഫ് കിണവക്കൽ പരിപാടി ഉൽഘാടനം ചെയ്തു. മസ്‌കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ കെഎംസിസി രക്ഷാധികാരിയുമായ ഷമീർ പാറയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. 

അംഗങ്ങളുടെയും കുടുംബങ്ങളുടെയും വിവിധ കലാകായിക മത്സരങ്ങൾ പരിപാടിയുടെ ഭാഗമായി നടന്നു.  മസ്‌കറ്റ് കെഎംസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലി അധ്യക്ഷനായിരുന്നു. അജ്മൽ പത്തനാട്, ഇസ്മായിൽ കൂട്ടിക്കൽ, അൻസാരി ചോറ്റി, കാബൂസ് ചാമംപതാൽ, അബ്ദുൽ ലത്തീഫ് ചാമംപതാൽ, അജ്മൽ കബീർ ഇടക്കുന്നം, അഫ്സൽ പാലാ, തുടങ്ങിയവർ സംസാരിച്ചു. 

മസ്‌കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ട്രഷറർ ഷമീർ പി ടി കെ,  റൂവി കെഎംസിസി ജനറൽ സെക്രട്ടറി അമീർ കാവനൂർ, ട്രഷറർ മുഹമ്മദ്‌ വാണിമേൽ, മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ഫിറോസ് പരപ്പനങ്ങാടി, മസ്‌കറ്റ് കെഎംസിസി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ്, തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി നൈസാം ഹനീഫ് വാഴൂർ സ്വാഗതവും ട്രഷറർ ഫൈസൽ മുഹമ്മദ് വൈക്കം നന്ദിയും പറഞ്ഞു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News