Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 04:40 IST
Share News :
ദോഹ: ഖിഫ് സൂപ്പർ കപ്പ് 2024 സെമിഫൈനലിൽ മലപ്പുറം കെ.എം.സി.സി മികച്ച പ്രകടനത്തിലൂടെ കോഴിക്കോട് കെ.എം.സി.സി യെ കീഴടക്കി ഫൈനലിലേക്ക് കടന്നു. ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരം കാണാൻ നിറഞ്ഞ സ്റ്റേഡിയം സാക്ഷിയായിരുന്നു.
വാശിയേറിയ പോരാട്ടത്തിൽ ഇരുവിഭാഗങ്ങളും ഏറെ മികവ് പ്രകടിപ്പിച്ചു. 66ാം മിനിറ്റിൽ നസീഫിന്റെ (ജഴ്സി നമ്പർ 2) തകർപ്പൻ ഗോളിലിലൂടെ മലപ്പുറം ലീഡ് നേടി. തുടർന്ന് 77-ാം മിനിറ്റിൽ കോഴിക്കോടിൻറെ ഫവാസ് (ജഴ്സി നമ്പർ 22) സമനില ഗോൾ നേടുകയായിരുന്നു.
1-1 എന്ന നിലയിൽ സമനിലയിൽ അവസാനിച്ച മത്സരത്തിന് എക്സ്ട്രാ ടൈം അനുവദിച്ചു. നിർണായകമായ അഞ്ച് മിനിറ്റ് എക്സ്ട്രാ ടൈമിൽഗോൾ നേടാനായില്ല, അതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
എക്‌സ്ട്രാ ടൈം അനുവദിച്ചെങ്കിലും ഗോൾ വീഴാതായതോടെ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. പെനാൽട്ടി ഷൂട്ടൗട്ടിൽ കിട്ടിയ അവസരങ്ങൾ മുഴുവൻ മലപ്പുറം
ഗോളാക്കിയപ്പോൾ കോഴിക്കോട് രണ്ട് അവസരങ്ങൾ പാഴാക്കി. (5-3).
ഡിസംബർ 13-ന് വെള്ളിയാഴ്ച, മലപ്പുറം കെ.എം.സി.സി, ത്യശ്ശൂർ ജില്ലാ സൗഹൃദ വേദിക്കെതിരെ കിരീട മത്സരത്തിന് ഇറങ്ങും. മത്സരത്തിലെ മികച്ച കളിക്കാരനായി കോഴിക്കോട് കെ.എം.സി.സി-യുടെ അലി അയാഷ്, തിരഞ്ഞെടുക്കപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.