Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2024 07:40 IST
Share News :
ഇന്ന് വിജയദശമി. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്ന്. ആരാധനാലയങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം തുടങ്ങി വിവധ കേന്ദ്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കുന്ന ദിനമാണ് വിജയദശമി. വാദ്യ-നൃത്ത സംഗീത കലകൾക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്.
സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാനായി എത്തി. പുലർച്ചെ മുതൽ ക്ഷേത്രങ്ങളിൽ നീണ്ട നിരയാണ് ഉള്ളത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് പുലർച്ചെ നാല് മണി മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.
ദുർഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേൽ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വടക്കേ ഇന്ത്യയിൽ ഇത് രാവണനിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണ്.
Follow us on :
Tags:
More in Related News
Please select your location.