Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2026 19:29 IST
Share News :
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിച്ചുവരുന്ന കേരളവിങ് ബാഡ്മിൻറൺ ലീഗിന്റെ രണ്ടാമത്തെ എഡിഷൻ ഗാലയിലെ ഒയാസിസ് ബാഡ്മിൻ്റൺ അക്കാദമിയിൽ വെച്ച് നടന്നു.
കേരളാ വിങ് അംഗങ്ങൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന ടൂർണമെൻ്റിൽ 6 ടീമുകളിലായി അൻപതോളം കായിക താരങ്ങൾ പങ്കെടുത്തു.
രാവിലെ എട്ടുമണിക്ക് തുടങ്ങിയ മത്സരങ്ങൾ ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, കേരളാ വിഭാഗം കൺവീനർ അജയൻ പൊയ്യാറ, കേരള വിങ് ട്രഷറർ സുനിത്ത് തെക്കേടവൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
കാണികൾക്ക് ആവേശം പകർന്ന ഗ്രൂപ്പ് തല മത്സരങ്ങളും സെമി ഫൈനലുകളും കാണാൻ കേരള വിങ് അംഗങ്ങളും മസ്കറ്റിലെ കായിക പ്രേമികളുമായ നിരവധി ആളുകൾ എത്തി ചേർന്നു.
തുടർന്ന് നടന്ന ഫൈനൽ മത്സരങ്ങളിൽ ടീം അസൈബ ഫർണിഷിങ് ജേതാക്കളായി.
ആർ ബി എം രണ്ടാം സ്ഥാനവും സീബ് സ്മാഷെർസ് ഫെയർ പ്ലേ അവാർഡും നേടി.
വിജയികൾക്കുള്ള സമ്മാനദാനം ഇന്ത്യൻ സോഷ്യൽ ക്ലബ് വെൽഫയർ സെക്രട്ടറി സന്തോഷ്‌കുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ,കേരളവിങ് കൺവീനർ അജയൻ പൊയ്യാറാ, കോ-കൺവീനർ ജഗദീഷ്,ട്രെഷറർ സുനിത് കെ ,സാമൂഹിക പ്രവർത്തകരായ നിശാന്ത് ചന്ദ്രൻ,സന്തോഷ് എരിങ്ങേരി ,കേരളവിങ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ചേർന്നു നിർവഹിച്ചു. കേരളവിങ് കമ്മ്യൂണിറ്റി വെൽഫയർ സെക്രട്ടറി റിയാസ് അമ്പലവൻ ടൂർണമെന്റ് വിജയത്തിന് സഹകരിച്ച എല്ലാവർക്കും നന്ദി രേഖപെടുത്തി.
Follow us on :
Tags:
More in Related News
Please select your location.