Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2024 14:51 IST
Share News :
ചെന്നൈ: കാര്‍ത്തി നായകനായി അഭിനയിക്കുന്ന ‘സര്‍ദാര്‍ 2’വിന്റെ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. മിസ് മിത്രന്‍ സംവിധാനം സിനിമയിലെ സ്റ്റണ്ട്മാന്‍ ഏഴുമലയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ചെന്നൈ പ്രസാദ് സ്റ്റുഡിയോയില്‍ സംഘട്ടന ചിത്രീകരണത്തിനു മുന്‍പ് നടത്തിയ പരിശീലനത്തിനിടെയാണ് അപകടം.
നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 20 അടി ഉയരത്തില്‍ നിന്ന് എഴുമല വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയായിരുന്നു. വീഴ്ചയില്‍ ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജൂലൈ 15 നാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചത്. എഴുമലയുടെ വിയോഗത്തില്‍ ചിത്രീകരണം നിര്‍ത്തിവച്ചു. ചെന്നൈ പൊലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഏഴുമലയുടെ അകാല വിയോഗത്തില്‍ സിനിമാപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.