Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാംലിൻ സ്ഥാപകൻ സുഭാഷ് ദന്ദേക്കർ (86) അന്തരിച്ചു

16 Jul 2024 16:53 IST

Enlight Media

Share News :

മുംബൈ- ബാല്യകാല സ്മരണകളുടെ വർണ്ണപ്പകിട്ടായി മനസ്സിൽ സൂക്ഷിക്കുന്ന പെട്ടി. കാംലിൻ എന്നെഴുതിയ ആ പെട്ടിയിൽ കണക്കുപാഠത്തിന്റെ വൃത്തവും കോണുകളും കൗമാരത്തിനു കൂട്ടായിരുന്നു. ബ്രാൻഡ് കേന്ദ്രീകൃതമല്ലാതിരുന്ന വിദ്യാഭ്യാസ ഉൽപ്പന്ന വിപണിയിൽ കാംലിൻ എന്ന ബ്രാൻഡ് വരുത്തിയത് വിപ്ലവം. വിദ്യാഭ്യാസ വിപണിയുടെ തലവര മാറ്റിയ ആശയത്തിനുടമ, കാംലിൻ സ്ഥാപകൻ സുഭാഷ് ദന്ദേക്കർ മുംബൈയിൽ (86) അന്തരിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യയിൽകുഞ്ഞുങ്ങളുടെ വരയിൽ വർണം ചേർക്കുന്നതും കാംലിൻതന്നെ

കാംലിന്റെ സ്ഥാപകനും പിന്നീട് ജപ്പാൻ കമ്പനിക്കു വിറ്റ ശേഷം കൊകുയോ കാംലിന്റെ ചെയർമാൻ എമിററ്റസുമായിരുന്നു അദ്ദേഹം. വിയോഗ വാർത്ത കുടുംബമാണ് പുറത്തുവിട്ടത്. ഇന്നലെയായിരുന്നു അന്ത്യം. മുംബൈയിൽ ഇന്നലെ തന്നെ സംസ്കാര കർമ്മം നിർവഹിച്ചു. ജപ്പാൻ കേന്ദ്രമായ കൊകുയോ എന്ന കമ്പനിയ്ക്ക് തന്റെ കാംലിൻ ബ്രാൻഡ് ഓഹരികൾ നേരത്തെ തന്നെ സുഭാഷ് ദന്ദേക്കർ വിറ്റിരുന്നു. പിന്നീട് കൊകുയോ കാംലിന്റെ ചെയർമാൻ എമിററ്റസ് പദവിയിൽ തുടരുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.

ചിത്രകലാ ഉൽപ്പന്ന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയാണ് ദന്ദേക്കർ വിപണിയിൽ ശ്രദ്ധ നേടിയത്. പിന്നീട് ഓഫീസ് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന വിതരണ രംഗത്തേക്കും പ്രൊഫഷണൽ കലാ ഉൽപ്പന്ന വിതരണത്തിലേക്കും അദ്ദേഹം കടന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസ ഉപകരണങ്ങളും ഉൽപ്പന്നങ്ങളും ഇറക്കിയ കാംലിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഉൽപ്പന്നങ്ങളുടെ മുന്തിയ ഗുണമേന്മ വിപണിയിൽ സ്വന്തമായ ഇരിപ്പിടം സ്വായത്തമാക്കാൻ കമ്പനിയെ സഹായിച്ചു. കേരളം അടക്കം രാജ്യത്തെമ്പാടും സ്വന്തം ഉൽപ്പന്നങ്ങൾ എത്തിക്കാനും ജനപ്രീതി നേടാനും അദ്ദേഹത്തിന് സാധിച്ചു. 

മഹാരാഷ്ട്രയിൽ സ്വകാര്യ മേഖലയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചയാളാണ് ദന്ദേക്കറെന്ന് ബിസിനസ് ലോകം അനുസ്മരിക്കുന്നു. 1990-1992 കാലത്ത് മഹാരാഷ്ട്ര ചേംബർ ഓഫ് കൊമ്മേഴ്സ് ആന്റ് ഇൻഡസ്ട്രീസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

Follow us on :

More in Related News