Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലാ കൈരളി ഇബ്രി നോർക്ക ഹെല്പ് ലൈൻ ക്യാമ്പ് സംഘടിപ്പിച്ചു

17 Nov 2025 23:50 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഇബ്രി ഗ്രാന്റ് ഹൈപ്പർ മാർക്കറ്റും, കലാകൈരളി ഇബ്രി ടൌൺ ആൻഡ്‌ സെന്റർ കമ്മിറ്റിയും സംയുക്തമായി ഇബ്രിയിലെ പ്രവാസി സമൂഹത്തിന് വേണ്ടി നോർക്ക ഹെല്പ് ലൈൻ ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 14 വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ആരംഭിച്ച ക്യാമ്പ് ഇന്ത്യൻ എംബസി സോഷ്യൽ വർക്കർ ശ്രീകുമാറും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് മാനേജർ ഷമീറും ചേർന്ന് ഉദ്ഘാടനം ചെയ്തു.

നൂറോളം പ്രവാസികൾ പങ്കെടുത്ത ക്യാമ്പ് രാത്രി ഒൻപതരയ്ക്കാണ് സമാപിച്ചത്. ക്യാമ്പിൽ പങ്കെടുത്ത പ്രവാസികൾക്ക് കേരള സർക്കാരിൻ്റെ നോർക്ക ഐഡി രജിസ്ട്രേഷൻ ഓൺലൈനായി ചെയ്തു കൊടുത്തു. കൂടാതെ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനും ക്പ്രവാസി ഷേമനിധി പെൻഷൻ സ്കീമിൽ അംഗത്വം എടുക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി. നിലവിൽ ചേർന്നിട്ടുള്ളവരുടെ സംശയങ്ങളും ദൂരീകരിച്ചു നൽകി.

രജിസ്ട്രേഷൻ നടപടികൾക്ക്‌ ദീപു, അനീഷ്, ഗോപക്, കൃഷ്‌ണേന്തു, അൻസില, ശില്പ എന്നിവർ നേതൃത്വം വഹിച്ചു. നൂറോളം പേർ ഇതിന്റെ ഭാഗമായതായി കലാ കൈരളി ഇബ്രി സംഘാടകർ സൂചിപ്പിച്ചു. ശ്യാം ലാൽ, ജെറിൻ, സന്തോഷ്‌ കല്ലിശ്ശേരി, ദിനേഷ് കുമാർ, സന്തോഷ്‌ കടത്തൂർ, മനോജ്‌ പണിക്കർ, ഷിബിൻ എന്നിവർ ക്യാമ്പിന് നേതൃത്വം

നൽകി.

Follow us on :

More in Related News