Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Apr 2025 00:08 IST
Share News :
മസ്‌ക്കറ്റ്: ഒമാനിലെ കലാ സാംസ്ക്കാരിക ഭൂമികയിൽ തിളങ്ങുന്ന ഏടായി 'സംഗമം 2025' അരങ്ങേറി. കൈരളി ഒമാൻ നേതൃത്വത്തിൽ മസ്ക്കറ്റിലെ അൽ ഫലാജ് ഹാളിൽ ഏപ്രിൽ 18 വെള്ളിയാഴ്ച്ചയാണ് പരിപാടി നടന്നത്. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള കൈരളി അംഗങ്ങളുടെ കുടുംബ സംഗമം എന്ന നിലയിൽക്കൂടിയാണ് മേള സംഘടിപ്പിച്ചത്.
മേളയോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സന്ധ്യ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം സ്വരാജ് ഉത്ഘാടനം ചെയ്തു. ഒമാനിലെ പ്രവാസികളെന്നാൽ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കലാപ്രവർത്തകർ മാത്രമാണോ എന്ന സംശയം ജനിപ്പിക്കുന്ന വിധത്തിൽ, അവതരിപ്പിച്ച പരിപാടികൾ എല്ലാം തന്നെ അതിൻറെ കലാപരമായ ഉള്ളടക്കം, ആശയപരമായ ഗാംഭീര്യം, അവതരണമികവ് തുടങ്ങി എല്ലാക്കാര്യത്തിലും ഉന്നതനിലവാരം പുലർത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചു കുട്ടികൾ ഉൾപ്പടെ പ്രവാസലോകത്തെ മുഴുവൻ കലാകാരന്മാരെയും കലാകാരികളെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
അതാകാമുൽ അൽ ദഹാബിയാ ഓയിൽ ആൻഡ് ഗ്യാസ് കമ്പനി സി ഇ ഒ ഡോ. സാലിം അബ്ദുള്ള അൽ ഷാൻഫാരി, കൈരളി പ്രതിനിധികളായ വിൽസൻ ജോർജ്, കെ സുനിൽ കുമാർ, മൊയ്തു സി കെ, സുധി പദ്ഭനാഭൻ, അനു ചന്ദ്രൻ, പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ജോർജ്ജ് ജോസഫ്, സംരംഭകൻ സന്തോഷ് ഗീവർ തുടങ്ങിയവർ ഉത്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൈരളി കുടുംബാംഗമെന്ന നിലയിൽ മൂന്നു ദശകങ്ങൾ പിന്നിട്ട മുതിർന്ന അംഗങ്ങൾ, വ്യക്തിഗത നേട്ടങ്ങൾ കൈവരിച്ച അംഗങ്ങൾ, നവകേരള പ്രശ്നോത്തരിയിൽ മികച്ച പ്രകടനം നടത്തിയ ബാലസംഘം കുട്ടികൾ തുടങ്ങിയവർക്ക് പരിപാടിയിൽ മോമെന്റോകൾ സമ്മാനിച്ചു.
ഗൾഫ് ദേശാഭിമാനി ഓണം 2024 നോടനുബന്ധിച്ച് ജി സി സി തലത്തിൽ നടത്തിയ 'ഓണം ദേശാഭിമാനിക്കൊപ്പം' ചിത്ര രചനാമത്സരത്തിന്റെ ആദ്യ അവാർഡ് സംഗമം വേദിയിൽ വച്ചു നൽകി . ഒന്നാം സ്ഥാനം നേടിയ ഒമാൻ പ്രവാസിയായ ഷിജീഷിനാണ് മോമെന്റോയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ദേശാഭിമാനി റസിഡന്റ് എഡിറ്റർ കൂടിയായ എം സ്വരാജ് സമ്മിച്ചത്.
മസ്‌ക്കറ്റ് ബാലസംഘം, സംഗമവേദിയുടെ പ്രവേശകവാടത്തിൽ ഒരുക്കിയ 'നോ ടു ഡ്രഗ്‌സ്' ലഹരിവിരുദ്ധ ക്യാമ്പയിൻ എം സ്വരാജ് കയ്യൊപ്പു ചാർത്തി ഉത്ഘാടനം ചെയ്തിരുന്നു.
ദോഫാർ ഒഴികെ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നെത്തിയ അഞ്ഞൂറിലധികം കലാകാരന്മാർ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെ ആരംഭിച്ച പരിപാടി രാത്രീ 12 വരെ നീണ്ടു. പ്രിത്വിരാജ് നായകനായ കടുവയിലെ 'പാലാപ്പള്ളി' ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തനായ അതുൽ നറുകരയുടെ നേതൃത്വത്തിലുള്ള ബാൻഡ് സംഘത്തിൻറെ സംഗീതപരിപാടിയോടെയാണ് സംഗമത്തിന് തിരശീല വീണത്. നൃത്തനൃത്യങ്ങൾ, നാടൻ പാട്ടുകൾ, ഹ്രസ്വ നാടകങ്ങൾ, നുറുങ്ങു പ്രശ്നോത്തരികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സംഗമത്തിൽ അണിയിച്ചൊരുക്കിയിരുന്നത്.
ഒമാനിലങ്ങോളമിങ്ങോളം സാമൂഹികക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന കൈരളി കുടുംബാംഗങ്ങളുടെ വർഷങ്ങൾക്കു ശേഷമുള്ള ഒത്തു ചേരലിന് വേദിയൊരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, ഇത്രയുമധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഇത്രയും ബൃഹത്തായ ഒരു പരിപാടി നടത്താൻ സാധിച്ചത് കൂട്ടായ്മയുടെ വിജയമാണെന്നും ഓരോ കൈരളി പ്രവർത്തകനും അതിൽ അഭിമാനിക്കാമെന്നും സംഘാടകർ പത്രക്കുറിപ്പിൽ പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements:
+968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.