Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Mar 2026 20:33 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം ഇരട്ടപ്പുഴ വേദവ്യാസ നഗറിൽ വച്ച് നടന്നു.ഏങ്ങണ്ടിയൂർ നാരായണ ഗുരുകുലത്തിലെ സ്വാമി തത്ത്വ തീർത്ഥ സമ്മേളനം ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ അഡ്വ.ജ്യോതിബസു അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയം സേവക സംഘം തൃശൂർ വിഭാഗ് പ്രചാർ പ്രമുഖ് പി.ജി.കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.ഹിന്ദു ഏകതാ സമ്മേളനത്തിനോടനുബന്ധിച്ച് വിളമ്പര റാലി നടന്നു.സംയോജക് ദിലീപ് അമ്പലപ്പറമ്പിൽ,സ്വാഗത സംഘം രക്ഷാധികാരി സി.എസ്.സുനില ടീച്ചർ ഇരട്ടപ്പുഴ,കൺവീനർ രവി വടക്കുട്ട്,ആച്ചി വേലായുധൻ,അജേഷ് മാട്ടുമ്മൽ,വിഷ്ണു പണിക്കശ്ശേരി എന്നിവർ പ്രസംഗിച്ചു.വിവിധ കലാപരിപാടികൾ,നാരായണീയം,മെഗാതിരുവാതിര,വീരനാട്യം,നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി.കൂടാതെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.