Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജ്വാല ഫലജ് വടം വലി മാമാങ്കം ഫലജ് കൈരളി ജേതാക്കൾ

19 Oct 2024 16:19 IST

MOHAMED YASEEN

Share News :

സോഹാർ: ജ്വാല ഫലജ് കൂട്ടായ്മ ഫലജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടത്തിയ വടം വലി മാമാങ്കം ടീമുകളുടെയും കാണികളുടെയും പങ്കാളിത്തം കൊണ്ടും ശ്രദ്ധ നേടി. സോഹാറിലെയും ഫലജിലെയും വിവിധ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഫലജ് കൈരളി ഒന്നാം സ്ഥാനവും, ടീം പസിഫിക് ബ്ലൂ രണ്ടാം സ്ഥാനവും നേടി. 

അത്യന്തം വാശിയെറിയ മത്സരത്തിൽ ഇരു ടീമുകളും തങ്ങളുടെ ആവേശം വടത്തിൽ ആവാഹിച്ചു മുന്നേറി. ചെറിയ നീക്കത്തിൽ എതിർ ടീമിനെ വലിച്ചു വീഴ്ത്തി ഫലജ് കൈരളി ട്രോഫിയും ക്യാഷ് പ്രൈസും സ്വന്തമാക്കി.

വിജയികൾക്കും രണ്ടാം സ്ഥാനക്കാർക്കും രാമചന്ദ്രൻ താനൂർ, രാജേഷ് കെ. വി. തമ്പാൻ തളിപ്പറമ്പ. മജീദ് ഹിജാരി എന്നിവർ ട്രോഫിയും ക്യാഷ് പ്രൈസും നൽകി. മികച്ച സംഘാടക നേതൃത്വത്തിൽ അരങ്ങേറിയ മത്സരം സിറാജ് തലശ്ശേരി, സിയാദ്, സുരേഷ്, മജീദ്, ഷാജഹാൻ. എന്നിവർ നിയന്ത്രിച്ചു.

ആവേശ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ ടീമുകൾക്കും പങ്കെടുത്ത മുഴുവൻ ആളുകൾക്കും വടം വലി കോർഡിനേറ്റർ നിബിൻജിത്ത്‌ നന്ദി അറിയിച്ചു. വരും വർഷങ്ങളിലും ഇതിന്റെ തുടർച്ചയായി വടം വലി മാമാങ്കം സംഘടിപ്പിക്കുമെന്നും ജ്വാല ഫലജ് സംഘടക സമിതിക്കു വേണ്ടി സുരേഷ്, ഇക്ബാൽ, എന്നിവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987

ഒമാൻ വാർത്തകൾക്കായി  https://enlightmedia.in/regionalnews/location/oman/

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News