Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ പരാതി നല്‍കി ജൂനിയര്‍ ആര്‍ടിസ്റ്റ്

27 Aug 2024 11:51 IST

Shafeek cn

Share News :

കൊച്ചി: നടന്‍ ബാബുരാജിനെതിരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ടിസ്റ്റ് ഇ മെയില്‍ വഴി പൊലീസിന് പരാതി നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ നടിയെ ഫോണില്‍ ബന്ധപെട്ടു. നിലവില്‍ കേരളത്തിന് പുറത്താണ്. നാട്ടിലെത്തി ഉടന്‍ മൊഴി നല്‍കും. ഗൂഢാലോചന എന്ന ബാബുരാജിന്റെ വാദം അവര്‍ തള്ളി. ആരുടേയും സമ്മര്‍ദ്ദത്തില്‍ അല്ല പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി


മലയാള സിനിമാ താരങ്ങള്‍ക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങള്‍ വരുന്നത് താരസംഘടന അമ്മയക്ക് വലിയ തലവേദനയാകുകയാണ്. ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവച്ചെങ്കിലും എന്നു ചേരുമെന്നതില്‍ വ്യക്തത വന്നിട്ടില്ല. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖ് ഒഴിഞ്ഞെങ്കിലും പകരം താല്‍ക്കാലിക ചുമതല നല്‍കാന്‍ ധാരണയായ ബാബുരാജിനെതിരെയും ആരോപണം വന്നത് അമ്മയെ കുഴയ്ക്കുന്നു.


ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇനി ആരെ പരിഗണിക്കുമെന്നതില്‍ തീരുമാനമെടുക്കാനാകുന്നില്ല. പകരം ചുമതല നല്‍കുന്നആള്‍ക്കെതിരെയും ആരോപണം വന്നാല്‍ എന്തു ചെയ്യുമെന്നതിലും സംഘടനയ്ക്ക് ആശങ്കയുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സംഘടനയുടെ ഭാരവാഹികള്‍ക്കിടയിലെ ഭിന്നതയും മറ നീക്കി പുറത്തു വന്നതോടെ അടിമുടി ഉലഞ്ഞിരിക്കുകയാണ് താരസംഘടന.


Follow us on :

More in Related News