Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2025 13:54 IST
Share News :
മേപ്പയൂർ:ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ സൈന്യത്തിന് പൂർണ്ണ പിന്തുണ നൽകണമെന്നും നിലവിലെ സാഹചര്യത്തിൽ എല്ലാ ഭിന്നതകളും മാറ്റി വെച്ച് രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻ്റ്
ഡോ:ഹുസ്സൈൻ മടവൂർ ആവശ്യപ്പെട്ടു.രാജ്യത്തിൻ്റെ പ്രശ്നത്തിൽ രാജ്യത്തോടപ്പം നിന്ന പാരമ്പര്യമാണ് മുജാഹിദ് പ്രസ്ഥാനത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.മേപ്പയൂർ മണ്ഡലം കെ.എൻ.എം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡൻ്റ് വി.വി. അമ്മത് മാസ്റ്റർ അധ്യക്ഷനായി.കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി,
ഐ.എസ്.എം സംസ്ഥാന ട്രഷറർ കെ.എം.എ. അസീസ്,കെ.എൻ.എം ജില്ല സെക്രട്ടറി എൻ.കെ.എം. സക്കരിയ്യ,സാബിക് പുല്ലൂർ,സഅദുദ്ദീൻ സ്വലാഹി എന്നിവർ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി കെ.കെ. കുഞ്ഞബ്ദുള്ള സ്വാഗതവും ശുഹൈബ് സ്വലാഹി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.