Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്ലോക്ക് റിസോഴ്സ് സെൻ്റർ വൈക്കം ബി ആര്‍ സി തല പ്രവേശനോത്സവം നടത്തി.

01 Jun 2026 11:13 IST

santhosh sharma.v

Share News :

വൈക്കം: ബ്ലോക്ക് റിസോഴ്സ് സെൻ്റർ വൈക്കം ബി ആര്‍ സി തല പ്രവേശനോത്സവം നടത്തി. ചെമ്മനത്തുകര ഗവ യു പി സ്കൂളിൽ നടന്ന പ്രവേശനോത്സവം കെ. ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. പഠനോപകരണം വിതരണം ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബുവും പ്രവേശനോത്സവ സന്ദേശം എ.ഇ.ഒ ദീപ കെ.സി യും നിർവ്വഹിച്ചു. ടി.വി പുരം പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ പിടിഎ പിടിഎ അംഗങ്ങൾ, രക്ഷകർത്താക്കൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News