Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂർ അസോസിയേഷൻ മസ്‌കറ്റിന്റെ നേതൃത്വത്തിൽ “കൂൾ എയ്ഡ്” സംഘടിപ്പിച്ചു

31 May 2026 23:15 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: തൃശ്ശൂർ അസോസിയേഷൻ മസ്‌കറ്റിന്റെ നേതൃത്വത്തിൽ ഇന്ന് ഗാല – അൽ അൻസാബ് മേഖലകളിൽ “കൂൾ എയ്ഡ്” എന്ന പേരിൽ പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വെള്ളം, ജ്യൂസ്, ലബാൻ, ഫ്രൂട്ട്സ്, സ്നാക്സ് എന്നിവ വിതരണം ചെയ്തു.

എല്ലാ വർഷവും വേനൽക്കാലത്ത് സംഘടിപ്പിച്ചു വരുന്ന കൂൾ എയ്ഡ് പദ്ധതിയുടെ ഈ വർഷത്തെ ആദ്യ വിതരണ പരിപാടി വൈസ്പ്രസിഡന്റ് മണികണ്ഠൻ കോതോട്ട് ഉദ്ഘാടനം ചെയ്തു.

ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ, വരും മാസങ്ങളിലും വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ഈ സേവന പ്രവർത്തനം തുടരുമെന്ന് സാമൂഹിക ക്ഷേമ സെക്രട്ടറി ബിജു അമ്പാടി അറിയിച്ചു.

പ്രോഗ്രാം കൺവീനർ കിഫിൽ ഇക്ബാലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വെയിലത്ത് ജോലി ചെയ്യുന്ന 400ൽ കൂടുതൽ തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്തു. ശ്യാം കോമത്ത്, ഉല്ലാസ് വള്ളുള്ളിശ്ശേരി, സുനീഷ് ഗുരുവായൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ട്രഷറർ മുഹമ്മദാലി നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News