Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പാലക്കാട്‌ ജില്ലാ സമ്മേളനവും, കുടുംബ സംഗമവും സംഘടിപ്പിച്ചു

31 May 2026 21:41 IST

NewsDelivery

Share News :

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പാലക്കാട്‌ ജില്ലാ സമ്മേളനവും, കുടുംബ സംഗമവും ചേർപ്പുളശേരി അലങ്കാർ ഓഡിറ്റോറിയത്തിൽ നടന്നു. പാലക്കാട്‌ ജില്ലാ പ്രസിഡണ്ട്‌ KKM. ബഷീർ കാറൽമണ്ണയുടെ അദ്ധ്യക്ഷതയിൽ പാലക്കാട്‌ എം.പി. വി. കെ. ശ്രീകണ്ഠൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന പ്രവാസികളെ ആദരിച്ചു. SSLC,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ A+ നേടിയ കുട്ടികളെ അനുമോദിച്ചു. GKPA ഉന്നയിച്ച പ്രവാസി വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാം എന്ന് എം.പി. സമ്മേളനത്തിന് ഉറപ്പ് നൽകി.  ജില്ലാ ജനറൽ സെക്രട്ടറി സൈഫുദീൻ മങ്കര, ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

USൽ വിവാഹദിവസം ഹെലികോപ്റ്റർ തകർന്നു മലയാളി വരനും പൈലറ്റും മരിച്ചു, വധുവിന് ഗുരുതര പരിക്ക്

സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.നോബൽ രാജു മുഖ്യ പ്രഭാഷണം നടത്തി.പ്രവാസി പെൻഷൻ കുറഞ്ഞത് 5000രൂപ ആക്കുക, 60വയസ് കഴിഞ്ഞ പ്രവാസികൾക്കും ഒറ്റ തവണ പ്രീമിയം അടച്ചു ക്ഷേമനിധിയിൽ അംഗത്വം നേടാൻ അനുവദിക്കുക , വിമാന ടിക്കറ്റ് നിരക്ക് എകീകരിക്കുക, മുൻ സർക്കാർ പ്രഖ്യാപിച്ച ഫ്ലൈ കേരള ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശങ്കരനാരായണൻ കൂറ്റനാട് സംഘടന കാര്യങ്ങൾ, പ്രവാസികൾക്ക് ലഭ്യമാകുന്ന വിവിധ നോർക്ക, ക്ഷേമ നിധി ആനുകൂല്യങ്ങൾ എന്നിവ വിശദീകരിച്ചു. സംസ്ഥാന ട്രഷറർ സുലൈമാൻ ബത്തേരി തിരികെ വന്ന പ്രവാസികൾക്കുള്ള ജി.കെ.പി.കെ യുടെ കൈതാങ്ങ് എന്തൊക്കെയാണ് എന്ന് വിശദീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ഹബീബ് റഹ്മാൻ കുടല്ലൂർ പ്രവാസികൾ നേരിടുന്ന പുതിയ കാലത്തെ വെല്ലുവിളികൾ, എന്ന വിഷയം അവതരിപ്പിച്ചു.

മന്ത്രി ജനീഷിന് ഭക്ഷണമൊരുക്കിയ cpi പ്രവർത്തകനെ പാർട്ടി പുറത്താക്കി

പ്രവാസി വ്യവസായ പ്രതിനിധികൾ മാസ്കോം എംഡി സെയ്ദ്മുഹമ്മദ്‌,

അബേറ്റ് ഗ്രൂപ്പ് എംഡി മുഹമ്മദ്‌ കുട്ടി എന്നിവർ പ്രവാസി വ്യവസായികൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിച്ചു. ഫാമിലി മോട്ടിവേഷൻ സ്പീക്കർ നദീറ മഞ്ചേരി, സന്തുഷ്ട കുടുംബം എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു.

എല്ലുകള്‍ക്ക് ഒടിവ്, ശരീരത്തിലാകെ 51 മുറിവുകള്‍; നെടുമങ്ങാട്ടെ കുഞ്ഞ് നേരിട്ടത് കൊടും ക്രൂരത

സ്റ്റേറ്റ് ജോയിൻ സെക്രട്ടറി മുഹമ്മദ്‌ മുസിലിയാർ കാസറഗോഡ്, മുൻ മലപ്പുറം ജില്ലാ സെക്രട്ടറി അസ്‌കർ പൊന്നാനി, സുധീർ കൊപ്പം, കുട്ടൻ കുടല്ലൂർ, കുഞ്ഞി മരക്കാർ പടിഞ്ഞാറങ്ങാടി, ഗോപാലകൃഷ്ണൻ പാലക്കാട്‌, കബീർ പാലക്കാട്‌, സുബ്ര്യമണ്യൻ പാലക്കാട്‌ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രവാസികളുടെ മക്കളുടെ കലാ പ്രകടനവും ഉണ്ടായിരുന്നു.

ജില്ലാ ട്രഷറർ സക്കീർ മങ്കര നന്ദി പറഞ്ഞു വൈകുന്നേരം 4 മണിക്ക് യോഗം അവസാനിച്ചു.

Follow us on :

More in Related News