Sat May 24, 2025 3:21 PM 1ST
Location
Sign In
26 Oct 2024 21:00 IST
Share News :
പീരുമേട്:
പീരുമേട് സബ്ജയിൽ നിന്നും ചാടിപ്പോയ വിചാരണ തടവുകാരനെ മണിക്കൂറോളം പൊലീസ് നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്..
കുമളി പൊലീസ് സ്റ്റേഷനിലെ കേസുമായിബന്ധപ്പെട്ടാണ് ആനവിലാസം കെ ചപ്പാത്ത് ഭാഗത്ത് കാരക്കാട് വീട്ടിൽ സജനെ 38 കുമളി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നാണ് വിചാരണ തടവുകാരനായി ഒക്ടോബർ പതിനൊന്നാം തീയതി പീരുമേട് സബ്ജയിലിൽ എത്തിച്ചത് ശനിയാഴ്ച പണികൾക്കായി മറ്റ് തടവുകാർക്കൊപ്പം സജനെയും പുറത്തിറക്കിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് സജൻ ജയിൽ ചാടുകയായിരുന്നു. ജയിൽ അധികൃതരും പീരുമേട് പൊലീസും നടത്തിയ തിരച്ചിലിൽ പാമ്പനാറിൽ നിന്നും പ്രതിയെ പിടികൂടി. ഉപ്പുതറ സ്റ്റേഷനിൽ രണ്ട് കേസ് സജ നെതിരെ നിലവിൽ ഉണ്ട്
Follow us on :
More in Related News
Please select your location.