Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ 'ദുരൂഹ സമാധി' രണ്ട് ദിവസത്തിനകം പൊളിക്കാൻ തീരുമാനം.

14 Jan 2025 12:47 IST

Nikhil

Share News :

നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ 'ദുരൂഹ സമാധി' രണ്ട് ദിവസത്തിനകം പൊളിക്കാൻ തീരുമാനം. കല്ലറ പൊളിക്കാൻ കളക്ടർ ഇറക്കിയ ഉത്തരവിൻ്റെ പകർപ്പ് ബന്ധുകൾക്ക് നൽകിയിട്ടുണ്ട്. കൂടുതൽ പൊലീസ് സാന്നിധ്യത്തിൽ കല്ലറ പൊളിച്ച് പരിശോധിക്കാനാണ് തീരുമാനം. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്. 

അതേസമയം ഇക്കാലയളവിൽ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും. ഇന്നലെയും ഗോപൻ സ്വാമിയുടെ മക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിലും വൈരുധ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.

കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കലക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്.  

Follow us on :

More in Related News