Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇഷ്ഖിലലിഞ്ഞ് ആയിരങ്ങൾ, ഒമാനിൽ പുതുചരിത്രം രചിച്ച് എസ്.കെ.എസ്.എസ്.എഫ്

30 Sep 2024 20:25 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാനിൽ പുതുചരിത്രം എഴുതി എസ്.കെ.എസ്.എസ്.എഫ്. റൂവി ഗോൾഡൻ തുലിപ് ഹോട്ടലിൽ എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഇഷ്ക്ക് മജ്‌ലിസിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. 

കൊൽക്കത്തയിൽ നടക്കുന്ന എസ്.കെ.എസ്.എസ് എഫ് നാഷണൽ കോൺഫറൻസിന് ഒമാൻ നാഷണൽ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പ്രവാചക സ്നേഹം കവിഞ്ഞൊഴുകുന്ന ബഷീർ ഫൈസി ദേശമംഗലത്തിന്റെ കാവ്യാത്മകമായ പ്രഭാഷണം ശ്രവിക്കാൻ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രവർത്തകർ എത്തിച്ചേർന്നത്. എസ്.കെ.എസ്.എസ്.എഫ് നാഷണൽ ചെയർമാൻ സയ്യിദ് ശംസുദ്ധീൻ അൽ ഹൈദ്രോസി സൊഹാർ ഉദ്ഘടാനം ചെയ്തു. പരിപാടിയിൽ രാഷ്ട്രീയ-മത- സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. 

മസ്‌കറ്റ് റെയ്ഞ്ച് ട്രെഷറർ മുഹമ്മദലി ഫൈസി പ്രാർത്ഥന നടത്തി. ഒമാൻ എസ്.ഐ.സി പ്രസിഡന്റ്‌ അൻവർ ഹാജി അധ്യക്ഷനായി. ഖാജാ ഹുസൈൻ ദാരിമിയുടെ ഹൃദ്യമായ ആലാപനം ബഷീർ ഫൈസി ദേശമംഗലം നേതൃത്വം നൽകിയ ഇശ്ഖ് മജ്ലിസിൻ്റെ മാറ്റ് കൂട്ടി. ഇശ്ഖ് മജ്ലിസിൽ പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ അൻസാരി ട്രാവെൽസ് സ്പോർൺസർ ചെയ്ത ഉംറക്ക്, നസീമ ബോഷാർ അർഹരായി. മോയിൻ ഫൈസി, ശറഫുദ്ധീൻ, സഹദ് സലീം എന്നിവർ ഇശൽ നിലാവിന് നേതൃത്വം നൽകി.

സ്റ്റാറ്റസ് വ്യൂ മത്സര വിജയിയായ നഫീസ കൂത്തുപറമ്പിന് സേഫ്ടെൽ നൽകിയ സ്മാർട്ട്‌ ഫോൺ നൽകി. റബീഉൽ അവ്വൽ ഒന്ന് മുതൽ 20 വരെ മുസ്തഫ നിസാമിയുടെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ വിജയിളായ നസീറ സീബ്, മുഹമ്മദ്‌ ഇബ്നു ഇമ്രാൻ സിനാവ്, ഇഹ്സാന ബിദിയ എന്നിവർക്ക് മുസ്തഫ ചെങ്ങളായി സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നൽകി. 

എസ്.ഐ.സി. സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഹാജി ബോഷർ, മസ്‌കറ്റ് കെ.എം.സി.സി സെക്രട്ടറി അശ്റഫ് കിണവക്കൽ, ഹാഫിള് അബൂബക്കർ സിദ്ധീഖ് മൗലവി, ശൈഖ് അബ്ദു റഹ്മാൻ മൗലവി, കെ.എൻ.എസ് മൗലവി, ജമാൽ ഹമദാനി, റിയാസ്, ഷബീർ, താജുദ്ദീൻ, നൗഷിൻ, ഹാഷിം ഫൈസി, ഇർഷാദ്, സിദ്ദീഖ് എ പി , ഫൈസൽ, ശിഹാബ് സൂർ, സഈദ് അലി ദാരിമി, അബ്ദുള്ള യമാനി, സുനീർ ഫൈസി, സക്കറിയ സീബ്, അബ്ദുൽ ശുകൂർ സഹം എന്നിവർ നേതൃത്വം നൽകി.

പ്രസിഡന്റ്‌ സക്കീർ ഹുസൈൻ ഫൈസി സ്വാഗതവും ട്രഷറർ അഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News