Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി വൈക്കം ബ്രഹ്മമംഗലം സ്വദേശിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ഇഷാൻ മേച്ചേരി.

12 Mar 2025 19:33 IST

santhosh sharma.v

Share News :

വൈക്കം: ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി വൈക്കം സ്വദേശിയായ പത്ത് വയസ്സുകാരൻ. ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഇഷാൻ മേച്ചേരിയാണ് 24 മിനിറ്റുകൊണ്ട് വ്യത്യസ്ഥങ്ങളായ 25 ദിനോസറുകളുടെ തല ഭാഗം പേപ്പറിൽ പെൻസിൽ ഉപയോഗിച്ച് വരച്ചത്. നിശ്ചിത സമയത്തിനകം ചരിത്രാതീത കാലത്തെ ജീവികളെ കൃത്യതയോടെ വരച്ച് അവതരിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന രീതിയിലാണ് ഇഷാൻ ഇന്ത്യ ബുക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്. ചെമ്പ് ഗ്രാമപഞ്ചായത്ത് അംഗം റെജി മേച്ചേരിയുടെയും സർവ്വ ശിക്ഷാ അഭിയാൻ കോട്ടയം ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യാ പി.വാസുവിൻ്റെയും മകനാണ് ഇഷാൻ. ദിനോസറുകൾ, പുരാതന സമുദ്രജീവികൾ, മറ്റ് പുരാതന മൃഗങ്ങൾ എന്നിവയുൾപ്പെടെ നാനൂറിലധികം ചരിത്രാതീത ജീവികളുടെ ആവാസ വ്യവസ്ഥകൾ, കാലഘട്ടങ്ങൾ, സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള ഇഷാന് വിശദമായ അറിവുണ്ട്.കൂടാതെ സസ്യഭുക്കുകൾ, മാംസഭോജികൾ, അല്ലെങ്കിൽ സർവഭോജികൾ അവയുടെ ഭക്ഷണശീലങ്ങളെക്കുറിച്ചും പല്ലുകളുടെ ഘടന, നഖങ്ങൾ, ശരീര പൊരുത്തപ്പെടുത്തലുകൾ, പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയ സങ്കീർണ്ണമായ ശാരീരിക സവിശേഷതകളെക്കുറിച്ചും ഈ പത്തു വയസ്സുകാരന് കൃത്യമായ ധാരണയുമുണ്ട്. ദിനോസറിനെയും ഓർമ്മയിൽ നിന്ന് കൃത്യതയോടെ വരയ്ക്കാനും ഇഷാന് സാധിക്കും. ജനുവരി 15 നാണ് ഇത് സംബന്ധിച്ച് ആപ്ലിക്കേഷൻ വന്നത്. ജനുവരി 30 ന് അധികൃതർ ഇതിൻ്റെ വീഡിയോ പരിശോധന പൂർത്തികരിച്ച് കഴിഞ്ഞ മാസം 19നാണ് റെക്കോഡ് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. ചൊവ്വാഴ്ച ഇതിൻ്റെ സർട്ടിഫിക്കറ്റും മെഡലും ഇഷാന് ലഭിച്ചു.

 


Follow us on :

More in Related News