Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് "ഒരുമയുടെ ഓണം ഐഒസി ഓണം 2025" വിപുലമായി ആഘോഷിച്ചു

06 Oct 2025 01:18 IST

ENLIGHT MEDIA OMAN

Share News :

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ “ഒരുമയുടെ ഓണം ഐഒസി ഓണം” എന്ന പേരിൽ സലാല ലുബാൻ പാലസ് ഹാളിൽ സംഘടിപ്പിച്ചു.

ഐഒസി സലാല വൈസ് പ്രസിഡന്റ് ശ്യാം മോഹന്റെ സ്വാഗത പ്രസംഗത്തോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. വർക്കിംഗ് പ്രസിഡന്റ് അനീഷ് ബി.വി. അധ്യക്ഷത വഹിച്ചു. പ്രവാസി ഇന്ത്യൻ സമൂഹത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയ-സാംസ്കാരിക നിലപാടുകളും ആശയങ്ങളും പ്രചരിപ്പിക്കുക എന്നതാണ് ഐഒസി എന്ന സംഘടനയുടെ മുഖ്യ ലക്ഷ്യം. ജിസിസി കേന്ദ്രീകരിച്ച് പല പേരുകളിൽ കോൺഗ്രസ്സിന് സംഘടനകൾ ഉണ്ടെങ്കിലും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ നിലവിലുള്ള ഏക സംഘടന എന്ന നിലയിൽ ഞങ്ങളിലുണ്ടായ വിശ്വാസം കാത്തുസൂക്ഷിക്കുന്ന തരത്തിൽ ഇതുവരെ പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചു എന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഐഒസി ഒമാൻ നാഷണൽ കമ്മിറ്റി ചെയർമാൻ ഡോ. ജെ രത്‌നകുമാർ ഔപചാരികമായി ഉത്ഘാടനം നിർവഹിച്ചു. കള്ളവും ചതിയും ഇല്ലാത്ത മനോഹര സങ്കൽപ്പമാണ് ഓണം, ഒരുമയുടെ മഹത്തായ സന്ദേശമാണ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജാതി, മത, വർഗ്ഗ ചിന്തകൾക്കപ്പുറം എന്നും കൂട്ടായ പ്രവർത്തനങ്ങൾക്ക് മാതൃകയാണ് സലാലയിലെ മലയാളി സമൂഹം എന്ന് ചടങ്ങ് ഉത്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു.

ഐ ഒ സി നാഷണൽ പ്രസിഡന്റ് സിയാ ഉൾ ഹഖ് ലാരി മുഖ്യപ്രഭാഷണം നടത്തി. ഐഒസി ഒമാൻ കേരള ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ അഭിനന്ദിച്ച അദ്ദേഹം നാഷണൽ കമ്മിറ്റിയുടെ പിന്തുണയും സഹായവും തുടർ പ്രവർത്തനങ്ങൾക്ക് വാഗ്ദാനം ചെയ്തു.

ഐഒസി നാഷണൽ കമ്മിറ്റി മീഡിയ കൺവീനർ സുഹാന മുസ്തഫ മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു, എല്ലാവർക്കും ഗാന്ധി ജയന്തി ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. സനാതനൻ, ഡോ. അബൂബക്കർ സിദ്ധിഖ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഐഒസി കേരള ചാപ്റ്റർ ട്രഷറർ ഷജിൽ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.

ഓണത്തിന്റെ തനതു പ്രതീകങ്ങളായ മാവേലി, പുലിക്കളി, താലപ്പൊലി, തിരുവാതിര തുടങ്ങിയ കലാപ്രകടനങ്ങൾ അരങ്ങേറിയപ്പോൾ പ്രേക്ഷകർക്ക് അത് ഒരു വ്യത്യസ്ത അനുഭവമായി. ഐഒസി കുടുംബങ്ങളും സലാലയിലെ കലാകാരന്മാരും ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

നാട്ടിന്റെ ഓർമ്മകളും രുചിയും നിറഞ്ഞ വിഭവസമൃദ്ധമായ സദ്യ പരിപാടിയിലെ മറ്റൊരു ആകർഷകമായിരുന്നു. സമൂഹത്തിന്റെ നാനാ മേഖലയിലുള്ള ആയിരത്തോളം ആളുകൾ പങ്കെടുത്തു. ഐഒസി പ്രവർത്തകരും നേതാക്കളും പരിപാടിക്ക് നേതൃത്വം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News