Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്റർനാഷണൽ ഓൺലൈൻ ഖുർആൻ പാരായണ മത്സരം സമാപിച്ചു

02 Apr 2026 18:01 IST

ENLIGHT MEDIA OMAN

Share News :

ഖത്തർ: ഖത്തറിൽ വെച്ച് മരണപ്പെട്ട മർഹൂം റഖീബ് ചക്കനാത്തിന്റെ സ്മരണാർത്ഥം തൃശ്ശൂർ ജില്ലയിലെ പാവറട്ടി, വെന്മേനാട് ശാദുലി നഗറിൽ നിന്നുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലെ Bazzaries പ്രവാസി സഹോദരന്മാർ ചേർന്നാണ് ഇന്റർനാഷണൽ ഓൺലൈൻ ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചത്.

ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അടക്കം 70 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഉയർന്ന നിലവാരമുള്ള പ്രകടനങ്ങളാണ് ഉണ്ടായതെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

മത്സരത്തിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫർഹാൻ ഫാഖിഹ് ഒന്നാം സ്ഥാനം നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നസ്മിൻ സിദ്ദീഖ് ജേതാവായി. സബ്‌ജൂനിയർ വിഭാഗത്തിൽ യസ്മിൻ ഹനാൻ ഒന്നാം സ്ഥാനം നേടി.

വിജയികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. കൂടാതെ, മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.

Follow us on :

More in Related News