Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 22:47 IST
Share News :
മുക്കം: കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത്ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടുകൂടി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ വിനോദസഞ്ചാരത്തിന് എത്തിയ 150 ഓളം പേർ കുടുങ്ങി. മുക്കം അഗ്നി രക്ഷസേനയെ ത്തി രക്ഷപ്പെടുത്തി. മലവെള്ള പാച്ചിലിൽ കുടുങ്ങിയവർ പുഴയുടെ ഇരു കരകളിലേക്കുമായി ഒഴിഞ്ഞു മാറിയതിനാൽ വൻ അപകടം ഒഴിവായി അവിടെയുണ്ടായിരുന്ന നിയന്ത്രിത മേഖല മറികടന്ന് മുകളിലേക്ക് കയറിയ മൂന്നുപേർ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയത് ആശങ്ക ഉണ്ടാക്കി സംഭവമറിഞ്ഞ് മുക്കം അഗ്നി രക്ഷാസേന സ്ഥലത്തെത്തി. ഈ മൂന്ന് പേരെയും നിയന്ത്രിത മേഖലയിൽ കയറി തിരികെ സുരക്ഷിതമായി താഴെ ഇറക്കിയില്ലായിരുന്നെങ്കിൽ ഇതിനുശേഷം അവിടെ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെടാൻ സാധ്യത ഉണ്ടായിരുന്നു മുക്കംഅസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം മിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സി.മനോജ് . ഫയർ ഓഫീസർമാരായഎം നിസാമുദ്ദീൻ ആർ. മിഥുൻ സി വിനോദ് ജി ആർ അജേഷ് ' വി സുനിൽകുമാർ സനീഷ് പി ചെറിയാൻ ഹോം ഗാർഡ് മാരായ ചാക്കോ ജോസഫ് ടി രവീന്ദ്രൻ സി എഫ് ജോഷി എന്നിവരു നാട്ടുകാരും ലൈഫ് ഗാർഡ്യം ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത് ഉൾ വനങ്ങളിൽ മഴ പെയ്യുന്നത് വിനോദസഞ്ചാരത്തിന്എത്തുന്നവർ അറിയാത്തതും നാട്ടുകാരുടെയും ലൈഫ് ഗാർഡ് മാരുടെയും സുരക്ഷ മുന്നറിയിപ്പുകൾ അവഗണിക്കുന്നതും ഇവിടെ അപകടം പതിവായിരിക്കുകയാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ രണ്ടുപേരാണ് ഇവിടെ മരണപ്പെട്ടിട്ടുള്ളത്
Follow us on :
Tags:
More in Related News
Please select your location.