Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 08:28 IST
Share News :
മസ്‌കറ്റ്: മസ്‌കറ്റിലെ ഏഴ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള 2025-2026 വർഷത്തെ പ്രവേശത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ ഇ പി) അടിസ്ഥാ നത്തിലാണ് വിദ്യാർഥികൾക്ക് ഈ വർഷം പ്രവേശനം നൽകുക. മസ്കത്ത്, ദാർസൈത്ത്, വാദി കബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്‌കൂളുകളിലേക്കാണ് ഏകീകൃത ഓൺലൈൻ പോർട്ടൽ രജിസ്ട്രേഷൻ സൗകര്യമുള്ളത്. ഫെബ്രുവരി 20 ആണ് രജി സ്റ്റർ ചെയ്യാനുള്ള അവസാന തീയതി.
കിൻ്റർഗാർടൻ മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് https://www.indianschoolsinoman.com/Guid.aspx എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. 2025 ഏപ്രിൽ ഒന്നിന് മൂന്ന് വയസ് പൂർത്തിയായ കുട്ടികൾക്കായിരിക്കും കിൻ്റർഗാർടൻ പ്രവേശനത്തിന് അർഹതയുണ്ടാകുക. കുട്ടികളുടെ അഡ്മിഷനായി രക്ഷിതാക്കൾക്ക് അംഗീകൃത റസിഡന്റ് വിസ ആവശ്യമാണ്.
ഗുബ്ര ഇന്ത്യൻ സ്കൂൾ, വാദി കബീർ ഇന്ത്യൻ സ്‌കൂൾ എന്നിവയുടെ അന്താരാഷ്ട്ര വിഭാഗത്തിലേക്ക് (കേം ബ്രിഡ്‌ജ് സിലബസ്) അഡ്രിഷൻ ആഗ്രഹിക്കുന്നവരും ഓൺലൈനിലൂടെതന്നെ അപേക്ഷ സമർപ്പിക്കണം. പ്ര ത്യേക പരിഗണന ആവശ്യമു ള്ള കുട്ടികൾക്കുള്ള പ്രവേശ നം ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻ്റ് സ്പെഷ്യൽ എജ്യൂക്കേഷനിൽ (സി എസ് ഇ) ലഭ്യമാണ്. പ്രവേശനത്തി നായി രക്ഷിതാക്കൾക്ക് നേരിട്ട് സി എസ് ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. www.cseoman.com എന്ന വെബ്സൈറ്റ് വഴിയും പ്രവേശനം നേടാം. ഏഴ് ഇന്ത്യൻ സ്‌കൂളുകളിലെയും അഡ്‌മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്‌കൂൾ സന്ദർ ശിക്കേണ്ടതില്ല.
പുതിയ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനത്തിലാകും പ്രവേശനം നൽകുക. ഇതുപ്രകാരം അക്കാദമിക് ഘടന 5+3+3+4 എന്ന സംവി ധാനത്തിലേക്ക് പുനർനിർവചിക്കപ്പെടും. കിൻ്റർഗാർടൻ നിലവിലുള്ള രണ്ട് വർഷ ഘടനയിൽ നിന്ന് മൂന്ന് വർഷമാകും, മൂന്ന് മുതൽ ആറു വയസ്സ് വരെ പ്രായമുള്ള കൂട്ടികൾക്ക് മൂന്ന് വർഷത്തെ കിൻ്റർഗാർടൻ, ആറു മുതൽ എട്ട് വയ സ്സുവരെയുള്ള കുട്ടികൾ ഒന്ന്, രണ്ട് ക്ലാസുകളിലുമാണ് ഉൾ പ്പെടുക.
പ്രിപ്പറേറ്ററി സ്‌റ്റേജിൽ എട്ട് മുതൽ 11 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് മൂന്ന് മുതൽ അഞ്ചുവരെ ക്ലാസുകളും 11 മുതൽ 14 വയസ്സുവരെയുള്ള മിഡിൽ സ്റ്റേജിൽ ആറു മുതൽ എട്ടുവരെ ക്ലാസുകളും 14 മുതൽ 18 വയസ്സു വരെയുള്ള വിദ്യാർത്ഥികൾക്ക് ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ സെക്കൻഡറി ഘട്ടവും ഉൾപ്പെടും.
എൻ ഇ പിയുടെ ഭാഗമായി പ്രീസ്‌കൂൾ (ബാൽവതിക) എപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കും. പുതിയ അധ്യയന വർഷ ത്തേക്കുള്ള അഡ്മിഷനുകൾ ഇപ്രകാരമാകും നടപ്പാക്കുക. ബാൽവതിക: മൂന്ന് വയസ്സ് പ്രായമുള്ള കുട്ടികൾ, കെ ജി ഒന്ന് നാല് വയസ്സ് പ്രായമുള്ള കുട്ടികൾ, കെജി രണ്ട് അഞ്ച് വയസുള്ള കുട്ടികൾ, ക്ലാസ് ഒന്ന്: ആറ് വയസുള്ള കുട്ടികൾ. അതേസമയം നിലവിൽ എൻറോൾ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കുള്ള പ്രമോഷൻ യഥാക്രമം കെജി ഒന്ന് മുതൽ കെജി രണ്ടു വരെയും കെജി രണ്ട് മുതൽ ക്ലാസ് ഒന്നു വരെയും നിലവിലെ സമ്പ്രദായമനസുരിച്ച് തുടരുമെന്നും സ്‌കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.