Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2025 10:15 IST
Share News :
മസ്‌ക്കറ്റ്: ഒമാനിലെ പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കലാ-സാംസ്കാരിക സംഗമം 'ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ' വീണ്ടുമെത്തുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, പ്രാരംഭസമയത്ത് 'കേരളോത്സവം' എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ടിരുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ (ഐ സി എഫ്), ഒക്ടോബർ 23, 24, 25 തീയ്യതികളിൽ മസ്ക്കറ്റിലെ അൽ അമരാത്ത് പാർക്കിൽ വച്ചു നടക്കുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ഗൾഫാർ എഞ്ചിനീയറിംഗ് ഫൗണ്ടർ ചെയർമാൻ ഡോ. പി മുഹമ്മദലി, ഒമാനിലെ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള പ്രമുഖർ തുടങ്ങി ശ്രദ്ധേയ വ്യക്തിത്വങ്ങൾ പരിപാടിയിൽ അതിഥികളായെത്തും.
‘ഷാഹി ഫുഡ്സ് & സ്പൈസസ്' ആണ് ഇക്കൊല്ലത്തെ ഐ സി എഫിന്റെ പ്രായോജകർ. പ്രവാസികളും സ്വദേശികളുമുൾപ്പടെ എഴുനൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടിയിൽ ഒമാനി തദ്ദേശീയ നൃത്തകലാ രൂപങ്ങളും, ഇന്ത്യയിലെ വിവിധ ഭാഷാ പ്രദേശങ്ങളിൽ നിന്നുള്ള വ്യത്യസ്ത കലാരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകസമാധാനം മുൻനിർത്തി, 'മനുഷ്യത്വമുള്ളവരാകാം, സമാധാനം പുലരട്ടെ' എന്ന പ്രമേയം ഉൾക്കൊണ്ടു കൊണ്ടാണ് പരിപാടികൾ അണിയിച്ചൊരുക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
ഇന്ത്യയുടെ വൈവിധ്യത്തെയും, കലാ സാംസ്കാരിക പാരമ്പര്യത്തെയും ഉൾകൊള്ളുന്ന ഈ സംഗമത്തിൽ ഇന്ത്യയിലെ വിവിധ കലാ രൂപങ്ങൾക്കൊപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും. കേരളത്തിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ 'കനൽ' ടീം അവതരിപ്പിക്കുന്ന സംഗീത പരിപാടി ഇത്തവണത്തെ ഐ സി എഫിന്റെ മുഖ്യ ആകർഷണമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. പരിപാടിയുടെ നടത്തിപ്പിനായി ലോകകേരള സഭാംഗവും പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗവുമായ വിൽസൺ ജോർജ് ചെയർമാനും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിഭാഗം കൺവീനർ അജയൻ പൊയ്യാറ കൺവീനറും സുനിൽ കുമാർ കെ കെ വൈസ് ചെയർമാനുമായി അറുപതംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
ഐ സി എഫിനോടനുബന്ധിച്ച് മസ്കറ്റ് സയൻസ് ഫെസ്റ്റിൻ്റെ നേതൃത്വത്തിൽ ഒമാനിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര പ്രദർശന മത്സരവും ഉണ്ടായിരിക്കും. ഇന്ത്യൻ സ്കൂളുകൾക്ക് പുറമെ ഇന്റർനാഷണൽ സ്കൂളുകളും പങ്കെടുക്കുന്ന ശാസ്ത്ര പ്രദർശന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര പ്രചാരകനായ രതീഷ് കൃഷ്ണനാണ് ശാസ്ത്രമേളയിൽ മുഖ്യ അതിഥിയായെത്തുന്നത്.
2014 വരെ 'കേരളോത്സവം' എന്ന പേരിൽ അരങ്ങേറിയിരുന്ന പരിപാടിയിൽ നാട്ടിലെ ഉത്സവാന്തരീക്ഷത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ, പ്രശസ്ത ഇന്ത്യൻ അഭിനേത്രിയും സാമൂഹികപ്രവർത്തകയുമായ ഷബാനാ ആസ്മി, സുനിത കൃഷ്ണൻ, മേള കുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പെരുവനം കുട്ടൻമാരാർ, ക്യാൻസർ രോഗവിദഗ്‌ദൻ ഡോക്ടർ വി പി ഗംഗാധരൻ, ചലച്ചിത്ര സംവിധായകരായ രഞ്ജിത്ത്, കമൽ , മനോജ് കെ ജയൻ, എന്നിവരൊക്കെ മുൻ കാലങ്ങളിൽ മുഖ്യാതിഥികളായി എത്തിയിരുന്നു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. അമ്പതിനായിരത്തിനും, അറുപത്തിനായിരത്തിനും ഇടയ്ക്കുള്ള ജനപങ്കാളിത്തമാണ് പരിപാടിയിൽ പ്രതീക്ഷിക്കപ്പെടുന്നത്.
ഐ സി എഫ് ചെയർമാൻ വിൽസൻ ജോർജ്ജ്, വൈസ് ചെയർമാൻ സുനിൽ കുമാർ കെ കെ, കൺവീനർ അജയൻ പൊയ്യാറ, ഇന്ത്യൻ സോഷ്യൽ ക്ലബ് കമ്മ്യൂണിറ്റി വെൽഫെയർ സെകട്ടറി സന്തോഷ് കുമാർ തുടങ്ങിയവരോടൊപ്പം കേരളാവിംഗ് മാനേജ്‌മെന്റ് അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കേരളാവിംഗ് കോ-കൺവീനർ ജഗദീഷ് കീരി സ്വാഗതവും ട്രഷറർ സുനിത്ത് തെക്കടവൻ നന്ദിയും പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.