Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ് സലാലയുടെ നേതൃത്വത്തിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

03 Nov 2025 01:59 IST

ENLIGHT MEDIA OMAN

Share News :

സലാല: ഇൻകാസ് സലാലയുടെ നേതൃത്വത്തിൽ ഇന്ദിര പ്രിയദർശനിയുടെ നാൽപത്തി ഒന്നാം രക്ത സാക്ഷിത്വ ദിനം ആചരിച്ചു.

ഇതിൻറെ ഭാഗമായി 2025 ഒൿടോബർ 31 വെള്ളിയാഴ്ച്ച ഇൻകാസ് സലാലയുടെ നേതൃത്വത്തിൽ ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സുൽത്താൻ കാബൂസ് ആശുപത്രിയിൽ വച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ ഉദ്ഘാടനം നിർവഹിച്ചു, ഇൻകാസ് പ്രസിഡന്റ് ഹരികുമാർ ചേർത്തല അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ സ്കൂൾ തുംറൈത് പ്രസിഡന്റ് റസ്സൽ മുഹമ്മദ്‌ ആശംസകൾ അർപ്പിച്ചു തുടർന്ന് ഇൻകാസ് വനിത വിഭാഗം സെക്രട്ടറി ധന്യബിജു ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നടത്തി.

സിറാജ് സിദാൻ, ഈപ്പൻ പനയ്ക്കൽ, ഷിജു ജോർജ്, ഹരീഷ് കുമാർ, സുരേഷ് പന്തളം, ഷറഫുദീൻ, രഘു നാഥ്, സൈഫുദീൻ, വിത്സൻ, ബാലകൃഷ്ണൻ, വിൻസൻ, വിശ്വൻ, ലക്ഷ്മി കുമാർ, ലിനിയഷിജു ,ഷൈൻഅബ്ദുൾകലാം, റെന്നി സാമൂവൽ, അനിൽകുമാർ എന്നീ ഇൻകാസ് നേതാക്കൾ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പിൽ സലാലയിലെ മറ്റ് പ്രവാസി സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. ഇൻകാസ് ജനറൽ സെക്രട്ടറി സലിം കൊടുങ്ങല്ലൂർ സ്വാഗതവും ട്രഷറർ വിജയ് മാണിക്കാപറമ്പിൽ നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News