Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻ‌ചാണ്ടി അനുസ്മരണത്തോടനുബന്ധിച്ച് ഇൻകാസ് ഒമാൻ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

03 Sep 2025 18:18 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരനാർത്ഥം ഇൻകാസ് ഒമാൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗഷർ ബ്ലഡ്‌ ബാങ്കിൽ വച്ചുനടന്ന ക്യാമ്പ് ഇൻകാസ് ഒമാൻ വർക്കിങ് പ്രസിഡന്റ്‌ റെജി കെ തോമസ് ഉദ്ഘാടനം ചെയ്തു. 

ഒഐസിസി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, ഇന്റർ നാഷണൽ ഗാന്ധിയൻ തോട്സ് ചെയർമാൻ എൻ ഒ ഉമ്മൻ, സജി ഔസേപ്പ് തുടങ്ങിയവർ പങ്കെടുത്തു.

ഒമാനിലെ ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇൻകാസ് രക്‌തദാനത്തിന്റെ ആവശ്യകതയും ബോധവൽക്കരണവും കണക്കിലെടുത്ത് കൃത്യമായ ഇടവേളകളിൽ ക്യാമ്പുകൾ നടത്താറുണ്ടെന്ന് റെജി കെ തോമസ് പറഞ്ഞു.

ജനങ്ങൾക്കുവേണ്ടി മാറ്റിവയ്ക്കപ്പെട്ട ഒരു ജീവിതമായിരുന്നു ഉമ്മൻ ചാണ്ടിയുടേതെന്നും അദ്ദേഹത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ ആദരവാണ് മറ്റുള്ളവർക്ക് ജീവൻ പകരുന്ന രക്തദാനം പോലുള്ള പ്രവർത്തനങ്ങൾ എന്നും ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അഭിപ്രായ പ്പെട്ടു.

ഇൻകാസ് ഒമാൻ ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ടിന്റെ നേതൃത്വത്തിൽ നേതാക്കളായ സലീം മുതുവമ്മേൽ, അജോ കട്ടപ്പന, റെജി എബ്രഹാം, കിഫിൽ ഇക്ബാൽ, ജാഫർ കായംകുളം, മാത്യു മെഴുവേലി, വിജയൻ തൃശ്ശൂർ, രാജേഷ് തുടങ്ങിയവർ രക്തദാദാക്കൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി.കൺവീനർ തോമസ് മാത്യുവിന്റെ ഏകോപനത്തിൽ നടന്ന ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News