Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ് ഒമാൻ നേതാവും സാമൂഹ്യപ്രവർത്തകനുമായ റെജി ഇടിക്കുള നിര്യാതനായി

13 Apr 2025 19:20 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഇൻകാസ് ഒമാൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും, ഒമാൻ പൊതുരംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വവുമായ റെജി ഇടിക്കുള (അടൂർ) നിര്യാതനായി. രണ്ടു പതിറ്റാണ്ടിലേറെക്കാലം  സാമൂഹ്യ സാംസ്‌കാരിക കലാ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 

ഇൻകാസ് സംഘടനയുടെ തുടക്കകാലം മുതൽ നേതൃതലത്തിൽ പ്രവർത്തിച്ച റെജി ഇടിക്കുള പ്രവാസലോകത്തെ സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, തൊഴിൽത്തട്ടിപ്പിനിരയായി ദുരിത ജീവിതം നയിച്ചിരുന്ന നിരവധിയാളുകളുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും, എംബസിയുടെയും സുമനസ്സുകളുടെയും സഹായ സഹകരണത്തോടെ അവരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇൻകാസ് ഒമാൻ സംഘടിപ്പിക്കുന്ന രക്‌തദാന ക്യാമ്പുകളിലും മറ്റു സന്നദ്ധ സേവന പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാളവിഭാഗം, അടൂർ പ്രവാസി അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകളിൽ പ്രവർത്തിച്ചിരുന്ന റെജി ഇടിക്കുള നാട്ടിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകൻ കൂടിയായിരുന്നു. പ്രവാസികളുടെ വാർത്തകൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് പ്രവാസി ബുള്ളറ്റിൻ എന്ന സോഷ്യൽ മീഡിയ വാർത്ത ചാനൽ നടത്തിയിരുന്നു.

വാദി കബീറിലുള്ള മുസ്‌തഫ കമാൽ എന്ന സ്ഥാപനത്തിൽ ദീർഘനാളായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം അടൂർ കടമ്പനാട് സ്വദേശിയാണ്. ഭാര്യ: അനു ( നേഴ്സ്, കൗള ഹോസ്പിറ്റൽ, ഒമാൻ). മക്കൾ: സെറിൽ റെജി (എഞ്ചിനീയറിംഗ് വിദ്യാർത്ഥി), മെറിൽ ആൻ റെജി ( വിദ്യാർത്ഥിനി, ഇന്ത്യൻ സ്കൂൾ വാദികബീർ)

റെജി ഇടിക്കുളയുടെ നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനകൾ അനു​ശോചിച്ചു


For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News