Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2025 21:05 IST
Share News :
മസ്‌കറ്റ്: ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ നിർമ്മാതാവ് സലീം മുതുവമ്മലിന് ഇൻകാസ് ഒമാൻ സ്വീകരണം നൽകി. ദീർഘകാലമായി ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന സലീം മുതുവമ്മൽ ഇൻകാസ് ഒമാൻ വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനും ഒമാനിലെ കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമാണ്.
ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന ഒരു സാധാരണ പ്രവാസി അഭിമുഖീകരിക്കേണ്ടിവരുന്ന ഒറ്റപ്പെടലും പ്രതിസന്ധികളും അനാവരണം ചെയ്ത ഇഴ എന്ന മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിന്റെ നിർമ്മാതാവിനുള്ള പൂവച്ചൽ ഖാദർ അവാർഡും സലീം മുതുവമ്മലിന് ലഭിച്ചു.
മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശത്തിന് സലീം മുതുവമ്മൽ നിർമ്മാതാവായ നെകൽ എന്ന ഡോക്യുമെന്ററി അർഹമായി. പൈതൃക നെൽവിത്തുകളുടെ സൂക്ഷിപ്പുകാരനും കർഷകനുമായ ചെറുവയൽ രാമൻ, ജീവിതം സമർപ്പിച്ച് താൻ സമാഹരിച്ച വിത്തുകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കെവയ്ക്കുന്ന നെകൽ എന്ന ഡോക്യുമെന്ററി പുതു തലമുറയ്ക്ക് പുതിയ ദിശാബോധം നൽകുന്നതാണ്.
ഇൻകാസ് ഒമാൻ വർക്കിംഗ് പ്രസിഡന്റ് റെജി കെ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമ്പത്തിക നേട്ടങ്ങൾക്കുമപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ എന്നും ഒരു വേറിട്ട മാതൃകയാണ് സലീം മുതുവമ്മൽ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻകാസ് ഒമാൻ കേന്ദ്ര കമ്മിറ്റിയുടെ മൊമെന്റോയും സമ്മാനിച്ചു. ഇന്റർനാഷണൽ ഗാന്ധിയൻ തോട്സ് ഒമാൻ ചാപ്റ്റർ ചെയർമാനും. ഇൻകാസ് സ്ഥാപക നേതാവും. സാമൂഹ്യ പ്രവർത്തകനുമായ എൻഒ ഉമ്മൻ പൊന്നാട അണിയിച്ച് ആശംസകൾ നേർന്നു.
ഇൻകാസ് മിഡിൽ ഈസ്റ്റ് കൺവീനർ അഡ്വകറ്റ് എംകെ പ്രസാദ് ഇഴ എന്ന സിനിമയ്ക്ക് പ്രവാസ ജീവിതത്തിന്റെ വിയർപ്പും ഗന്ധവും ഉണ്ടെന്ന് ആശംസ പ്രസംഗത്തിൽ പറഞ്ഞു. വിദ്യാഭ്യാസ വിദഗ്ദനും ഒമാനിലെ ഇംഗ്ലീഷ് മലയാള ദിനപത്രങ്ങളിലെ സ്ഥിരം കോളമിസ്റ്റും സാമൂഹ്യപ്രവർത്തകനുമായ ഡോക്റ്റർ സജി ഉതുപ്പാൻ അദ്ദേഹത്തിന്റെ സിനിമകളുടെ കലാമൂല്യവും അത് സമൂഹത്തിന് നൽകുന്ന നല്ല സന്ദേശവും എടുത്തുപറഞ്ഞു. ഡോക്റ്റർ ജെ രത്‌നകുമാർ, ഷക്കീൽ ഹസ്സൻ, മധു, രാജൻ കൊക്കോരി എന്നിവർ ആശംസകൾ അറിയിച്ചു. ഇൻകാസ് ഒമാൻ ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട് സ്വാഗതവും ട്രഷറർ സജി ചങ്ങനാശ്ശേരി കൃതജ്ഞതയും പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
 
                        Please select your location.