Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കയത്ത് ബൈക്കില്‍ നിന്നും പണവും രേഖകളും അടങ്ങിയ ബാഗ് കവര്‍ന്നു.

03 Sep 2024 09:32 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: പാതയോരത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്നും പണവും രേഖകളും അടങ്ങിയ ബാഗ് കവര്‍ന്നു. മുണ്ടക്കയത്തത് ദേശീയപാതയോടു ചേര്‍ന്നു എക്‌സൈസ് റോഡില്‍ സ്വകാര്യ വ്യാപാര സമുച്ചയത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് കവര്‍ന്നത്. കുമളി സ്വദേശികളായ പെരുവന്താനം സെന്റ് ആന്റണീസ് കോളജിലിലെ വിദ്യാര്‍ത്ഥികള്‍ ബൈക്ക് പാര്‍ക്ക ചെയ്തതിനു ശേഷം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി ഇതിനിടയില്‍ ബൈക്കിന്റെ മുകളില്‍ സൂക്ഷിച്ചിരുന്ന ബാഗ് തസ്‌കരന്‍ കൊണ്ടുപോവുകയായിരുന്നു.പണവും പഠന റെക്കോഡുകളും ബാഗിലുണ്ടായിരുന്നു. സമീപത്തെ സി.സി.ടി,വി.പരിശോധിച്ചാല്‍ പ്രതിയെ കണ്ടെത്താമെന്നാണ് കരുതുന്നത് . വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കി.

ടൗണില്‍ മോഷണം പതിവായിരിക്കുകയാണ്

Follow us on :

More in Related News