Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 05:41 IST
Share News :
സൊഹാർ: എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകിട്ട് സോഹാർ ചർച്ച് ഹാളിൽ വച്ച് 'കുടുംബ ജീവിതത്തിൽ സോഷ്യൽ മീഡിയ യുടെ സ്വാധീനം'. എന്ന വിഷയത്തിൽ സെമിനാർ നടത്തി.
ഡോക്ടർ റെജിനാ വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ നിരവധി പേർ പങ്കെടുത്തു. വർത്തമാന കാലത്ത് സോഷ്യൽ മീഡിയ യുവാക്കളിലും സമൂഹത്തിലും വരുത്തുന്ന ഗുണകരവും ദോഷകരവുമായ കാര്യങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. തുടർന്ന് നടന്ന ചോദ്യോത്തര പരിപാടിയിൽ ഡോക്ടർ റെജീന ശ്രോതാക്കൾ ചോദിച്ച സംശയങ്ങൾക്ക് മറുപടി നൽകി.
എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ പ്രസിഡന്റ് റവറെന്റ് ഫദാർ സതീഷ് കെ എസ് ന്റെ ആദ്യക്ഷതയിൽ ചേർന്ന പ്രാരംഭ സമ്മേളനത്തിൽ സെക്രട്ടറി ജയിംസ് കുര്യാക്കോസ് സ്വാഗതവും. ഫാദർ ജിനൂബ് കുര്യാക്കോസ്, സാൽസൺ ബേബി, ചെല്ലപ്പാണ്ടി, എന്നിവർ ആശംസയും അറിയിച്ചു. പാസ്റ്റർ ജസ്റ്റസ് ചന്ദ്രബോസ് യോഗത്തിൽ നന്ദി രേഖപെടുത്തി. സാംകുട്ടി തോമസ്, രഞ്ജി മാത്യു, സി കെ മാത്യു എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ സാൽസൺ പന്തളം, സാം കുട്ടി തോമസ്, രഞ്ജി മാത്യു, റൂബി തോമസ്, അന്നി അലക്സ്, ജെസ്സി സാൽസൺ, ജൂലി രഞ്ജി കീബോർഡ്. ജസ്റ്റസ് ചന്ദ്രബോസ് എന്നിവർചേർന്ന് ക്വയർ ആലപിച്ചു.
എൻലൈറ്റ് മീഡിയക്കുവേണ്ടി, സൊഹാറിൽനിന്നും റഫീഖ് പറമ്പത്ത്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.