Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2024 21:17 IST
Share News :
ചാവക്കാട്:തൃശൂർ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറലിന്റെ കാപ്പ വകുപ്പ് പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് മാമാബസാര്‍ ചക്കംകണ്ടം രാമൻകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കരുമത്തിൽ വീട്ടിൽ ജയൻ മകൻ ദീപക്ക്(28)നെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ തൃശൂർ ജില്ലയിൽ നിന്നും 1 വര്‍ഷ കാലയളവിൽ നാടുകടത്തിയത്.തൃശൂര്‍ ജില്ലയിലെ ചാവക്കാട്,ടെമ്പിൾ,ഗുരുവായൂര്‍,വടക്കേക്കാട്,കുന്ദംകുളം എന്നീ പോലീസ് സ്റ്റേഷനുകളിലായി 9ഓളം കേസ്സുകളിലെ പ്രതിയായിരുന്നു ദീപക്ക്.ഇയാളുടെ പൂർവ്വകാല കേസ്സുകൾ പരിശോധിച്ചതിൽ ദീപക്ക് കുറ്റകരമായ നരഹത്യാശ്രമം,അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ കഠിന ദേഹോപദ്രവം ഏൽപ്പിക്കുക,സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക,കുറ്റകരമായി ഭീഷണിപ്പെടുത്തുക,മുതലുകൾ നശിപ്പിക്കുക,സര്‍ക്കാര്‍ നിയമം മൂലം ഉപയോഗവും വിൽപ്പനയും നിരോധിച്ചതും മനുഷ്യശരീരത്തിന് ഹാനികരമായ കഞ്ചാവ് വിൽപ്പന നടത്തുക തുടങ്ങിയ പൊതുസമാധാനത്തിനും,പൊതുസുരക്ഷക്കും,ഭീഷണിയുണ്ടാക്കുന്നതായ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ട് പൊതുസമാധാനത്തിനും,പൊതുസുരക്ഷക്കും കടുത്ത ഭീഷണിയായി തീർന്നിട്ടുളള വ്യക്തിയാണെന്നും,ദീപക്കിനെ തൃശ്ശൂർ ജില്ലയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിച്ചാൽ കൊടും കുറ്റവാളിയായ ദീപക്കിന്റെ ഭാഗത്തുനിന്നും പൊതുസമാധാനത്തിനും,പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുമെന്നതിനാൽ ദീപക്കിനെ തടയുന്നതിനും,കൂടാതെ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ദീപക്കിനെതിരെ KAA(P)A 2007 U/s 15 (1) (a) പ്രകാരം 'അറിയപ്പെടുന്ന റൗഡി' എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് 1 വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയിൽ നിന്ന് നാട് കടത്തിയിട്ടുള്ളത്.ഗുരുവായൂർ സബ് ഡിവിഷനിലെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഈ വര്‍ഷം മാത്രമായി പതിമൂന്നാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്.ദീപക്ക് ഏതെങ്കിലും തരത്തിൽ മേലുത്തരവ് ലംഘിച്ചതായറിഞ്ഞാൽ ചാവക്കാട് പോലീസ് ഇൻസ്പെക്ടറേയോ,സബ്ബ് ഇൻസ്പെക്ടറേയോ വിവരമറിയിക്കേണ്ടതാണ്.തുടർന്നും ഇത്തരത്തിൽ കഞ്ചാവ്,ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ഗുരുവായൂര്‍ എസിപി ടി.എസ്.സിനോജ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.