Thu Apr 3, 2025 9:54 PM 1ST
Location
Sign In
23 Mar 2025 13:17 IST
Share News :
ദോഹ: കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റീ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
എല്ലാവരെയും ഒരുമിച്ചു കാണാനും പരസ്പരം സംവദിക്കാനും ബന്ധങ്ങൾ പുതുക്കാനുമുള്ള ഒരു വേദിയായി മാറി ഇഫ്താർ സംഗമം.
ദോഹ ഗറാഫയിലുള്ള പേർലിംഗ് ഇന്റർനാഷണൽ സ്കൂളിൽ ഷഫീക് ഹുദവി നസീഹത്തോട് കൂടി തുടങ്ങിയ ഇഫ്താർ സംഗമത്തിൽ കെഎംസിസി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് എം.എ നാസർ സാഹിബ് ഉദ്ഘാടനം ചെയ്തു. കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് അൻവർ എ.പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി അബീ മർഷാദ് സ്വാഗതം പറഞ്ഞു.
വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ് എ എം ബഷീർ സാഹിബിനെ കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് അൻവർ എ.പി മൊമെന്റോ നൽകിയും, മണ്ഡലം സീനിയർ നേതാവ് എം ടി പി മുഹമ്മദ് കുഞ്ഞി സാഹിബ് ഷാൾ അണിയിച്ചും അനുമോദിച്ചു.
കെഎംസിസി മണ്ഡലം കമ്മിറ്റി നടത്തിയ സ്നേഹസുരക്ഷ പദ്ധതിയിൽ സീറോ ബാലൻസ് ക്യാമ്പയിൻ,400+ മെമ്പർഷിപ്പ് ക്യാമ്പയിനിലെ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച പഞ്ചായത്ത് /മുനിസിപ്പാലിറ്റി കമ്മിറ്റീകളെ മണ്ഡലം കമ്മിറ്റി സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. മെമ്പർമാരുടെയും കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഇഫ്താർ സംഗമത്തിൽ കുട്ടികൾക്കുള്ള ഗരംഗാവോ ഗിഫ്റ്റ് നൽകി വേറിട്ട അനുഭവമായി.
കെഎംസിസി കാസറഗോഡ് ജില്ലാ ഭാരവാഹികൾ , ജില്ലാ നേതാക്കന്മാർ, ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം ട്രഷറർ ആബിദ് ഉദിനൂർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.