Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2024 00:28 IST
Share News :
ബുറൈമി : ബുറൈമി ബ്രദേഴ്സ് സംഘടിപ്പിച്ച ഇഫ്താർ & കുടുംബ സംഗമത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.
കാൽ പന്തിലൂടെ സ്നേഹവും , സഹോദര്യവും നിലനിർത്തുക എന്ന ലക്ഷ്യത്തിന് വേണ്ടി കഴിഞ്ഞ പത്ത് വർഷമായി ബുറൈമിയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഫുട്‌ബോൾ പ്രേമികളുടെ കൂട്ടായ്മയാണ് ബുറൈമി ബ്രദേഴ്സ്.
നാളിതുവരെയും ഫുട്ബാളിനു തന്നെ പ്രാധാന്യം,
കുറച്ചു കാലങ്ങളായി റമളാനിൽ ഒരുമിച്ചു കൂടുന്നു. ആ ഒരു സന്തോഷം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
കൂടുമ്പോൾ ഇമ്പമുണ്ടാക്കുന്നതെല്ലാം കുടുംബമാണ്, അങ്ങിനെ ഒരു കുടുംബമാണ്.
വലുപ്പ ചെറുപ്പമേവതുമില്ലാത്ത ഒരേകുടുംബത്തിലെ അംഗങ്ങൾ.
പരസ്പരമുള്ള സഹായ സഹകരണവും, വ്യക്തി ബന്ധങ്ങളിലെ ഊഷ്മളതയും നിലനിർത്താൻ ഇത്തരം ഇഫ്താർ വിരുന്നുകൾക്ക് സാധിക്കട്ടെയെന്ന് സംഗമം വിലയിരുത്തി.
അജ്മൽ യ്യമാമ, ഫസലുറഹ്മാൻ, മുസ്താഖ് , അൻസാർ , ജീഷാദ് , ഫായിസ് , ആഷിഫ്, റമീസ് , അലി അക്ബർ , റിയാസ് എന്നിവർ നേതൃത്വം നല്കി.
Follow us on :
Tags:
More in Related News
Please select your location.