Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്‌കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവുമൊരുക്കി ഐ സി എഫ്

12 May 2024 01:20 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയത് മൂലം മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവുമൊരിക്കി ഐ സി എഫ്. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിഞ്ഞദിവസം രാവിലെ മുതലുള്ള വിമാനങ്ങളില്‍ നാട്ടിലേക്ക് പോകാനെത്തിയവരാണ് സര്‍വീസുകള്‍ മുടങ്ങിയത് മൂലം വിമാനത്താവളത്തില്‍ കുടുങ്ങിയത്. 

മസ്‌കറ്റിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ പലരും വീടുകളിലേക്ക് മടങ്ങിയെങ്കിലും ദൂരദിക്കുകളില്‍ നിന്നും എത്തിയവര്‍ ഭൂരിഭാഗവും വിമാനത്താവളത്തില്‍ തന്നെ തുടരുകയായിരുന്നു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും തുടര്‍ന്ന് താമസ സൗകര്യങ്ങളും ഐ സി എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ ഏര്‍പ്പെടുത്തി നല്‍കി. 

ഇതിനിടെ ആവശ്യക്കാർക്ക് സലാം എയര്‍, ഒമാൻ എയർ, ഖത്തർ എയർലൈൻസ് തുടങ്ങിയ വിമാനങ്ങളില്‍ പകരം ടിക്കറ്റുകള്‍ ഐ സി എഫ് ഏര്‍പ്പെടുത്തി നല്‍കുകയും ചെയ്തു. അടുത്തുള്ളവർക്ക് ട്രാൻസ്‌പോർട്ട് അറേഞ്ച് ചെയ്തു കൊടുത്തും മറ്റും എല്ലാ വിധ സഹായങ്ങളുമായി ഐ സി എഫ് നേതാക്കളായ ജാഫർ ഓടത്തോട്, നിയാസ് ചെണ്ടയാട്, യൂസഫ് ബയാർ, നിയാസ് കെ അബു, ഇർഷാദ് അദനി എന്നിവർ കോർഡിനേറ്റ് ചെയ്തു. ഉള്‍പ്പെടെയുള്ള വിമാനങ്ങളില്‍ പകരം ടിക്കറ്റുകള്‍ ഐ സി എഫ് ഏര്‍പ്പെടുത്തി നല്‍കുകയും ചെയ്തു. 

Follow us on :

More in Related News