Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുൽദീപ് കൗർ ബഹലിന് കമ്യൂണിറ്റി യാത്രയയപ്പ് സംഘടിപ്പിച്ച് ഐ.സി.ബി.എഫ്.

14 Apr 2024 02:16 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ദുബായിലേക്ക് പോകുന്ന, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐ.സി.ബി.എഫ്) ട്രഷററും ഗാർഹിക തൊഴിലാളി ക്ഷേമവിഭാഗം ഇൻചാർജുമായ കുൽദീപ് കൗർ ബഹലിന്, ഐ. സി. ബി.എഫിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു.


കുൽദീപ് കൗറിൻ്റെ ഏതാണ്ട് മൂന്നര വർഷക്കാലത്തെ ഐ.സി. ബി.എഫ് കമ്മിറ്റിയിലെ പ്രവർത്തനങ്ങൾ അചഞ്ചലമായ അർപ്പണബോധം പ്രകടിപ്പിക്കുന്നതായിരുന്നുവെന്ന് ഐ.സി. ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.


മുഖ്യാതിഥിയായിരുന്ന ഖത്തർ ഇന്ത്യൻ അംബാസഡർ വിപുൽ, ഗാർഹിക തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ കുൽദീപ് കൗർ എംബസ്സിക്ക് നലകിയ പിന്തുണക്ക് നന്ദി പറയുകയും, അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.

ഐ.സി.സി പ്രസിഡൻ്റ് ഏ പി മണികണ്ഠൻ, ഐ.എസ്‌.സി പ്രസിഡൻ്റ് ഇ പി അബ്ദുൾ റഹ്മാൻ, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ സാം ബഷീർ, മുതിർന്ന കമ്മ്യൂണിറ്റി നേതാക്കളായ ഹരീഷ് കാഞ്ചാണി, കെ എസ് പ്രസാദ്, മുൻ പ്രസിഡൻ്റുമാരായ നിലാംഗ്ഷു ഡേ, സിയാദ് ഉസ്മാൻ എന്നിവരും ആശംസകൾ അറിയിച്ചു.


ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ സേവിക്കാൻ ലഭിച്ച അവസരത്തിന് നന്ദി പറഞ്ഞ കുൽദീപ് കൗർ, കഴിഞ്ഞ മൂന്നര വർഷക്കാലത്തെ ഐ.സി.ബി.എഫുമായുള്ള ബന്ധം എന്നും തൻ്റെ ഓർമ്മയിൽ തങ്ങി നില്ക്കുന്നതായിരിക്കുമെന്നും പറഞ്ഞു.


ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റിയും, അനുബന്ധ സംഘടനകളും, സുഹൃത്തുക്കളും മെമെൻ്റോ നല്കി ആദരിച്ചു. വിവിധ സംഘടനാ പ്രതിനിധികളും കമ്മ്യൂണിറ്റി നേതാക്കളും യാത്രയയപ്പ് സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

സെറീന അഹദ് ഏകോപിപ്പിച്ച ചടങ്ങുകൾക്ക്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, അബ്ദുൾ റഊഫ് കൊണ്ടോട്ടി, സമീർ അഹമ്മദ്, കുൽവീന്ദർ സിംഗ് എന്നിവർ നേതൃത്വം നല്കി. ഐ.സി.ബി.എഫ് വൈസ് പ്രസിഡൻ്റ് ദീപക് ഷെട്ടി സ്വാഗതവും, സെക്രട്ടറി മുഹമ്മദ് കുഞ്ഞി നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News