Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2025 15:23 IST
Share News :
ദോഹ: പത്മ ശ്രീ റാബിയ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു എന്ന വാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തകയായ റാബിയ ടീച്ചർ, ദീർഘകാലമായി സാക്ഷരതാ പ്രസ്ഥാനത്തിൽ മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിയാണ്.
തദ്ദേശീയ തലത്തിൽ പൂർണമായും സ്വന്തം ശ്രമത്തിലൂടെയും നേതൃത്വത്തിലൂടെയും,പ്രായ വ്യത്യാസമന്യേ എല്ലാ വിഭാഗങ്ങളിലുള്ളവർക്കും സൗജന്യമായ വിദ്യാഭ്യാസം നൽകുന്ന പദ്ധതികൾ കൈക്കൊണ്ടു.
2022-ൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന പൗരത്വ ബഹുമതികളിലൊന്നായ പത്മ ശ്രീ അവാർഡ്
സാക്ഷരതാ പ്രവർത്തനങ്ങൾക്ക് അവർ നൽകിയ സമർപ്പിത സേവനങ്ങൾക്ക്
നൽകി രാജ്യം ആദരിച്ചു. പലർക്കും ജീവിതത്തിൽ ആദ്യമായി വായനയെ പരിചയപ്പെടുത്തിയത്, എഴുതാനും കണക്കുകൂട്ടാനും അവസരമൊരുക്കിയത് റാബിയ ടീച്ചറുടെ ജനകീയ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയായിരുന്നു.
പത്മ ശ്രീ പുരസ്‌കാരം ലഭിച്ചതിനു ഡോം ഖത്തർ അവരെ ആദരിച്ചിരുന്നു. ആ പുരസ്‌കാരം അന്നത്തെ നമ്മുടെ പ്രസിഡന്റ് മസൂദ് സാഹിബിന്റെ നിർദ്ദേശാനുസരണം ഞാനും അന്നത്തെ വനിതാവിങ് ചെയർ പേഴ്സൺ റസിയയും അവരുടെ വീട്ടിലെത്തി തിരുരങ്ങാടി മുനിസിപ്പൽ
കൗൺസിലറുടെ സാനിധ്യത്തിലാണ് കൈമാറിയത്. അവർ ചെയ്യുന്ന നല്ല കാര്യങ്ങൾക്കു സഹായകമാകത്തക്ക ഒരു സഹായവും അന്ന് ഡോം ഖത്തറിന്റെ വക കൈമാറിയതും ഓർക്കുകയാണ്.
അവരുടെ ജീവിതം സ്വമേധയാ പ്രവർത്തിക്കാനുള്ള ശക്തമായ പ്രതിജ്ഞയായിരുന്നുവെന്ന് പറയാം. അധ്യാപികയായി മാത്രമല്ല സാമൂഹ്യപരിവർത്തനത്തിന് ശക്തിയേകുന്ന ഒരു വഴികാട്ടിയായും അവർ നിലകൊണ്ടു.ഈ ലോകത്തോട് അവർ വിടപറഞ്ഞുവെങ്കിലും, അവരുടെ പ്രവൃത്തികളും, ആദർശങ്ങളും നമ്മുടെ ഹൃദയങ്ങളിലും സമൂഹത്തിലും നിലനില്ക്കും.
ഉസ്മാൻ കല്ലൻ പ്രസിഡണ്ട്- ഡോം ഖത്തർ.
Follow us on :
Tags:
More in Related News
Please select your location.