Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവചേതന സൊഹാർ ഡാൻസ് ഉത്സവ് 'ഗ്രാൻഡ് ഫിനാലെ 2025' അരങ്ങേറി

05 May 2025 21:20 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: നൃത്തത്തിന്റെയും കഴിവുകളുടെയും ഊർജ്ജസ്വലമായ മത്സരത്തിൽ നൂറ്റി അമ്പതോളം മത്സരാർഥികൾ നിറഞ്ഞാടിയ  ഡാൻസ് ഉത്സവ് സീസൺ 3 ഗ്രാൻഡ് ഫിനാലെയ്‌ക്ക് തിരശീല വീണു. 

സോഹാർ ഒമാനി വിമൻസ് ഹാളിൽ രാവിലെ 10.30ന് ആരംഭിച്ച പരിപാടി രാത്രി 11 ന് അവസാനിച്ചു. നവചേതന സംഘടിപ്പിക്കുന്ന ഡാൻസ് ഉത്സവിന്റെ മൂന്നാം പതിപ്പിന് നല്ല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നവചേതന പ്രസിഡന്റ്‌ ലിജു ബാലകൃഷ്ണൻ, സീനിയർ മെമ്പർമാരായ കണ്ണൻ നമ്പ്യാർ, വിനോദ് മറ്റം, പ്രോഗ്രാം കോർഡിനേറ്റർമാരായ പ്രവീൺ നായർ, സുനിത ഹരി, അനീഷ് രാജൻ എന്നിവർ നിലവിളക്ക് കൊളുത്തി പ്രോഗ്രാം ഉത്ഘാടനം ചെയ്തു. 

വിനോദ് നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഖാമിസ് മുഹമ്മദ്‌ അൽ ഹാർത്തി, മുഹമ്മദ്‌ അൽ ഖൈതി, ബദർ അൽ സമ റീജിയണൽ ഹെഡ് മനോജ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാജേഷ് കൊണ്ടല, കെ‌ ആർ‌ പി വള്ളിക്കുന്നം, മാധ്യമ പ്രവർത്തകൻ റഫീഖ് പറമ്പത്ത്‌, എന്നിവർ ആശംസകൾ നേർന്നു. 

ഏപ്രിൽ 4 ന് സോഹാറിലെ ലുലു ഹാളിൽ നടന്ന ഓഡിഷനുകളിലൂടെ സിനിമാറ്റിക്, നാടോടി നൃത്ത വിഭാഗങ്ങളിലേക്ക് വിവിധ പ്രായ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത ഫൈനലിസ്റ്റുകളാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്. ആവേശകരമായ മത്സരം നടന്ന ഗ്രാൻഡ് ഫിനാലെയിൽ നൃത്ത-സിനിമാ കലാകാരി പാരീസ് ലക്ഷ്മി, ഡാൻസിംഗ് സ്റ്റാർ അഭി, സംഗീതാപ്രവീൺ എന്നിവർ മുഖ്യ വിധികർത്താക്കളായിരിന്നു. പരീസ് ലക്ഷ്മിയും അഭിയും വേദിയിൽ അവതരിപ്പിച്ച നൃത്ത ചുവടുകൾ കാണികളിൽ ആവേശം നിറച്ചു. ഫറ , അനിഖ, പ്രവീൺ, എന്നിവർ അവതാരകരായി. 



റിപ്പോർട്ട്: റഫീഖ് പറമ്പത്ത്

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf For: News & Advertisements:

 +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News