Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാചക ജീവിതം മാതൃകയാക്കുക: ഡോ. ഹുസൈൻ സഖാഫി

14 Sep 2025 10:04 IST

ENLIGHT MEDIA OMAN

Share News :

ബുറൈമി: വൈകാരികവും പ്രകോപന പരവുമായ സാഹചര്യങ്ങളെപ്പോലും അതീവ സംയമനം വഴി അതിജീവിക്കാൻ പരിശീലിപ്പിച്ച നേതാവാണ് മുഹമ്മദ് നബി എന്ന് ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കാട് പ്രസ്താവിച്ചു. 

ഉന്നതമായ ലക്ഷ്യസാക്ഷാത്കാരത്തിന് ലളിതമായ വഴി സ്വീകരിക്കുകയും അത്ഭുതകരമായ നേട്ടം കൊയ്യുകയും ചെയ്ത മറ്റൊരു നേതാവ് ലോക ചരിത്രത്തിൽ വേറെയുണ്ടോ എന്ന് ഫ്രഞ്ച് ചരിത്രകാരൻ ലാമാർട്ടിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. ആ പ്രവാചക പാത പിൻപറ്റി വിശ്വാസികൾ നവലോകത്തിന് മാതൃകയാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'തിരു വസന്തം 1500' എന്ന പ്രമേയത്തിൽ ഐസിഎഫ് ആചരിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി ബുറൈമി മർകസ് സംഘടിപ്പിച്ച മീലാദ് സമ്മേളനത്തിൽ മദ്ഹു റസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമ്മേളനം സൈനുദ്ദീൻ ബാഖവിയുടെ അധ്യക്ഷതയിൽ അഹ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുബൈർ മുക്കം, കമാൽ സ്റ്റുഡിയോ, നാസർ ബിൻ കോമു, പ്രകാശ് കളിച്ചാത്ത്, ഹംസ സഅദി, മുഹറർ സഖാഫി, ഷബീർ സഖാഫി, ഹുബൈൽ, അൻവർ താനാളൂർ, കമാൽ ഖാദിരി കണ്ണൂർ എന്നിവർ പങ്കെടുത്തു. ഫദ്ലുറഹ്മാൻ സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു.

 സമ്മേളനത്തോടനുബന്ധിച്ച് ഐസിഎഫ് ഡോക്യുമെൻററി പ്രദർശനവും ലഹരിക്കെതിരെ പ്രതിജ്ഞയും നടന്നു. ആർഎസ്എസി പ്രവർത്തകർ ഒരുക്കിയ ദഫ് മുട്ടും മദ്രസ വിദ്യാർത്ഥികളുടെ കലാവിരുന്നും ഓപ്പൺ ക്വിസും സദസ്സിനെ ഏറെ ആകർഷിച്ചു. തുടർന്ന് പൊതുപരീക്ഷ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടന്നു.

ക്യാമ്പയിന്റെ ഭാഗമായി ബുറൈമി മർകസ് ആരംഭിച്ച മീലാദ് ഫെസ്റ്റ് നാല്പതു ദിവസം വരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News