Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ഓച്ചിറയിൽ വൻ കഞ്ചാവ് വേട്ട

09 Jan 2025 20:47 IST

R mohandas

Share News :


ചാത്തനൂർ : കൊല്ലം ഓച്ചിറയിൽ വൻ കഞ്ചാവ് വേട്ട. 10 കിലോ കഞ്ചാവുമായി നാലുപേർ എക്സൈസിൻ്റെ പിടിയിലായി. ജില്ലയിലുടനീളം വിൽപന നടത്തുന്നതിനാണ് പ്രതികൾ ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ചത്. കൊല്ലത്ത് ലഹരി മരുന്ന് കച്ചവടം വ്യാപകമാകുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു.

രാജേഷ്‌കുമാർ, ഒഡീഷ സ്വദേശികളായ ബിക്കാരി ചരൺ ഗൗഡ, സുശാന്ത് കുമാർ, രാജേഷ്‌കുമാർ എന്നിവരാണ് കഞ്ചാവുമായി അറസ്റ്റിലായത്. അഞ്ചു ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കഞ്ചാവ് വേട്ടയാണിത്. അന്തർ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികൾ. ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചത്.


Follow us on :

More in Related News