Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം പാലായിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വീട്ടമ്മ പിടിയിൽ

19 Sep 2026 21:18 IST

CN Remya

Share News :

കോട്ടയം: കോട്ടയം പാലായിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വീട്ടമ്മ പിടിയിൽ. പൂവക്കുളത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 262 പാക്കറ്റ് ഹാൻസ് പോലീസ് പിടികൂടിയത്. പൂവക്കുളം വാചാലിൽ നിർമ്മല രവിയുടെ വീട്ടിലും വീടിനോട് ചേർന്നുള്ള കടയിലുമാണ് രാമപുരം പോലീസ് പരിശോധന നടത്തിയത്. പാലാ ഡിവൈ.എസ്.പി. കെ. സദന്റെ നിർദ്ദേശപ്രകാരം രാമപുരം സി.ഐ. റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലാണ് രാമപുരം പോലീസും സി.ഐയുടെ ഷാഡോ പോലീസും സംയുക്തമായി ഈ റെയ്ഡ് സംഘടിപ്പിച്ചത്.

പരിശോധനയിൽ എസ്.ഐ. സാബു ആന്റണി, സീനിയർ സി.പി.ഒ. രാജേഷ്, സി.പി.ഒ. ശരണ്യ, ഡ്രൈവർ സി.പി.ഒ. രഞ്ജിത്ത് എന്നിവരും സി.ഐയുടെ പ്രത്യേക ഷാഡോ സംഘത്തിലെ അംഗങ്ങളായ വിഷ്ണു, ഷിജു എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News