Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരാമ്പ്രം മേഖലയിൽ കനത്ത കാറ്റും മിന്നലും: വ്യാപക നാശനഷ്ടം

11 May 2026 20:44 IST

MUHAMMED POOLAKKADI

Share News :



മടവൂർ : പ്രദേശത്ത് ഇന്ന് വീശിയടിച്ച ശക്തമായ കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണും മിന്നലേറ്റും വീടുകൾക്കും കൃഷിക്കും വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.


ആരാമ്പ്രം പാലക്കൽ ഷൗക്കത്തിൻ്റെ വീട്ടു മുറ്റത്ത് മൂന്നോളം മരങ്ങളാണ് കടപുഴകി വീണത്. ശക്തമായ ഇടിമിന്നലിൽ താറേങ്ങൽ ഹുസൈൻ്റെ കടയുടെ ഗ്ലാസുകൾ തകർന്നു. ഗോപാലൻ കുട്ടി മിത്തലിൻ്റെ അൻപതോളം കുലച്ച വാഴകൾ നശിച്ചു.


കാറ്റിൽ മരങ്ങൾ വീണതിനെത്തുടർന്ന് പലയിടങ്ങളിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീണു. ഇതോടെ മേഖലയിൽ പൂർണ്ണമായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. 


റോഡുകളിലേക്ക് മരങ്ങൾ വീണത് ഗതാഗതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്.

തെങ്ങുകളും വാഴകളും ഉൾപ്പെടെയുള്ള കാർഷിക വിളകൾ വൻതോതിൽ നശിച്ചത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Follow us on :

More in Related News