Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2024 12:01 IST
Share News :
ഡൽഹിയിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. ജൂൺ 30 മുതൽ ജൂലൈ 2 വരെ ഇടത്തരം മുതൽ കനത്ത മഴയ്‌ക്ക് വരെ സാധ്യതയുള്ളതിനാൽ
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി)അടുത്ത ആഴ്‌ചയിൽ, ഡൽഹിയിലെ കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 37 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ജൂൺ 30 മുതൽ ജൂലൈ 3 വരെ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്നു.
പടിഞ്ഞാറൻ രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു എന്നിവിടങ്ങളിലെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മൺസൂൺ എത്തുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളത്.
വരും ദിവസങ്ങളിൽ കൊങ്കൺ-ഗോവ, കേരളം, തെക്കൻ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
വടക്കുകിഴക്കൻ ഇന്ത്യയിൽ, വരുന്ന മൂന്ന് ദിവസങ്ങളിൽ പശ്ചിമ ബംഗാൾ, സിക്കിം, അരുണാചൽ പ്രദേശ്, അസം മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവയുടെ ചില ഭാഗങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.