Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Mar 2026 20:54 IST
Share News :
വൈക്കം: അക്കരപ്പാടം യുപി സ്കൂളിൻ്റെ വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കൈറ്റ് ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രതിഭകളായ കുട്ടികളെ ആദരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ ശശികുമാർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് കവിതസുമേഷ് അധ്യക്ഷത വഹിച്ചു. കൈറ്റ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത സ്കൂളിലെ എട്ട് കുട്ടികൾക്കാണ് ആദരവ് നൽകിയത്. പൂനെയിൽ വച്ച് നടന്ന അഖിലേന്ത്യ നീന്തൽ പരിശീലകരുടെ മത്സരത്തിൽ അഞ്ച് സ്വർണ മെഡലുകൾ നേടിയ കെ. എൻ ബൈജുവിനെ ചടങ്ങിൽ വച്ച് ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ അനുമോദിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് കെ.ജി. രാജു നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.കെ രാജേഷ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ,എം. പി. ടി എ പ്രസിഡൻ്റ് നീരജ വിപിൻ , പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ടി.പ്രസാദ്, സ്കൂൾ വികസന സമിതി ആക്ടിംഗ് ചെയർമാൻ എ.പി .നന്ദകുമാർ ,പി. എൻ ദാസൻ ,അക്കരപ്പാടം ശശി,കെ ലക്ഷ്മണൻ വി.അനുഷ , കെ.എ അഞ്ജു, എം.ജി അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.