Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 22:53 IST
Share News :
മസ്‌കറ്റ്: ഹരിപ്പാട് പ്രവാസി അസോസിയേഷൻ വിഷു ഈസ്റ്റർ ഈദ് ആഘോഷം “ഒന്നാണ് നമ്മൾ" മെയ് 17 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് വിപുലമായ പരിപാടികളോടെ റൂവി ഗോൾഡൻ തുലിപ് ഹെഡിങ്ങ്ടണിൽ അരങ്ങേറി.
ഹാപ്പ പ്രസിഡന്റ് കൈലാസ് നായർ അധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങ് മുഖ്യ അതിഥികൾ ആയി ആടുജീവിതം സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായിമാറിയ ഡോ. താലിബ് മുഹമ്മദ് അൽ ബലൂഷിയും, കേരള കയർഫെഡ് ചെയർമാനും, ഹരിപ്പാടിന്റെ മുൻ എം.എൽ.എ യും കൂടിയായ ശ്രീ ടി.കെ ദേവകുമാറും ചേർന്ന് ഭദ്ര ദീപം തെളിയിച്ചു ഉത്ഘടനം നിർവഹിച്ചു.
മീഡിയ പ്രതിനിധീകരിച്ചു ശ്രീ കബീർ യൂസഫും, ഹാപ്പ പ്രോഗ്രാം കമ്മറ്റി ഭാരവാഹികൾ ആയ ശ്രീ വിനീത് കുമാർ, വിപിൻ വിശ്വൻ, സജിത വിനോദ്, അനുപൂജയും ചേർന്ന് ഉദ്‌ഘാടനചടങ്ങുകൾ പൂർത്തിയാക്കി.
പ്രോഗ്രാം കമ്മറ്റി അംഗം ശ്രീമതി അനുപൂജ സ്വാഗതം പറഞ്ഞ യോഗത്തിൽ ഹാപ്പ സെക്രെട്ടറി ബിനീഷ് ചന്ദ്രബാബു, ട്രെഷറർ വിമൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹാപ്പ പ്രോഗ്രാം കമ്മറ്റി കോർഡിനേറ്റർ അജി ഹരിപ്പാട് നന്ദി അറിയിച്ച ശേഷം യോഗ നടപടികൾ അവസാനിപ്പിച്ചു.
തുടർന്ന് ഡോ. താലിബ് മുഹമ്മദ് അൽ ബലൂഷി തിരക്കഥ എഴുതി സംവിധാനം ചെയ്ത “ദി ഡേർട്ടി ഫീറ്റ്” എന്ന ഷോർട് ഫിലിമിന്റെ പ്രീമിയർ പ്രദർശനവും, സുപ്രസിദ്ധ കോമഡി തരാം ശ്രീ കലാഭവൻ സുധിയുടെ സ്റ്റാൻഡ് അപ്പ് കോമഡി, ഹാപ്പ അംഗങ്ങളും മസ്ക്കറ്റിലെ വിവിധ സംഘടനകളും ചേർന്ന് അവതരിപ്പിച്ച ദഫ് മുട്ട്, കീതർ പ്ളേ, ഗാനങ്ങൾ, നൃത്തങ്ങൾ, ഫ്യൂഷൻ, ഡിജെ തുടങ്ങി നിരവധി കലാപരിപാടികളും ഹാപ്പയുടെ ആഘോഷവേദിക്ക് കൂടുതൽ ഉണർവേകി.
എക്സിക്യൂട്ടീവ് അംഗം ശ്രീമതി സുനില പ്രവീൺ സ്റ്റേജ് കോർഡിനേറ്റു ചെയ്തു “ഒന്നാണ് നമ്മൾ ” കലാവിരുന്ന് എല്ലാ ഹരിപ്പാടെൻസിന്റെയും പിന്തുണ പിന്തുണയോടെ മികച്ച വിജയമായി മാറി.
Follow us on :
Tags:
More in Related News
Please select your location.