Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹന അനീസയുടെ 'ദ ഫാൾ' ഒമാനിൽ പ്രകാശിതമായി

28 Dec 2025 19:37 IST

ENLIGHT MEDIA OMAN

Share News :

മസ്‌ക്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അൽ മബേല വിദ്യാർത്ഥിനി ഹന അനീസയുടെ ആദ്യ കവിതാ സമാഹാരം 'ദ ഫാൾ' ഒമാനിൽ പ്രകാശിപ്പിക്കപ്പെട്ടു. റൂവി സി ബി ഡി ഏരിയയിലുള്ള ടാലെന്റ്റ് സ്‌പേസ് ഹാളിൽ വച്ച് ഡിസംബർ 26 വെള്ളിയാഴ്ചയാണ് പുസ്തകം പ്രകാശിതമായത്. ഇന്ത്യൻ സ്‌കൂൾ അൽ മബേല വൈസ്‌ പ്രിൻസിപ്പൽ സവിത സലൂജ, ഒമാനിലെ മുതിർന്ന മാധ്യമപ്രവർത്തകയായ ലക്ഷ്മി കോത്തനേത്തിന് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു. മാധ്യമപ്രവർത്തൻ കബീർ യൂസഫ് സന്നിഹിതനായിരുന്നു.

ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം നിധീഷ് കുമാർ, സാമൂഹ്യപ്രവർത്തകരായ ബാലകൃഷ്ണൻ കുനിമ്മൽ, സുനിൽ കുമാർ കെ കെ, സുധി പദ്മനാഭൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനുചന്ദ്രൻ, മസ്ക്കറ്റിലെ നാഷണൽ യൂണിവേഴ്സിറ്റി സീനിയർ ലക്‌ചറർ നെൽസൺ പി വി, പ്രവാസ സാഹിത്യകാരൻമാരായ ഹാറൂൺ റഷീദ്, രാജൻ കോക്കൂരി തുടങ്ങിയവർ വായനാനുഭവങ്ങൾ പങ്കുവച്ച് സംസാരിച്ചു.

ഇലകളായും തൂവലായും കണ്ണീരായും കിനാവായും നിശബ്ദം കൊഴിഞ്ഞു നിറയുന്ന നാൽപ്പതിൽപ്പരം കവിതകൾ പരസ്പരം സംവദിക്കുന്ന പുസ്തകമാണ് 'ദ ഫാൾ'. ഈ കവിതാസമാഹാരം ഇന്ത്യൻ-ഇംഗ്ലീഷ്‌ എഴുത്തുകാരുടെ നിരയിലേക്ക് മലയാളത്തിന്റെ പ്രതിനിധിയായി ഒരു കൊച്ചു മിടുക്കിയുടെ വരവിനെ വിളംബരം ചെയ്യുന്നതായും എഴുത്തുകാരിക്ക് ശോഭനമായ ഭാവി നേരുന്നതായും പ്രഭാഷകർ ആശംസിച്ചു.

ഇത്തവണത്തെ ഷാർജാ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവ്വഹിചിരുന്നു. ഒലിവ് ബുക്‌സാണ് പ്രസാധകർ. മസ്ക്കറ്റിലെ പ്രമുഖ പുസ്തകവിതരണശാലയായ അൽ ബാജ് ബുക്സിൽ പുസ്തകം ലഭ്യമായിരിക്കും.

പാലക്കാട് സ്വദേശികളായ നിയാസിന്റെയും ആരിഫയുടെയും മകളാണ് ഹന. അൽ മബേല ഇന്ത്യൻ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ ഹനിൻ ഹനീസ്‌ രണ്ടാം ക്ലാസിൽ പഠിക്കുന്നു.

മസ്ക്കറ്റിലെ നിരവധി കലാസ്വാദകരും സാഹിത്യപ്രേമികളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാവിംഗ് കലാവിഭാഗം കോർഡിനേറ്റർ മുജീബ് മജീദ് പരിപാടിയുടെ നടപടിക്രമങ്ങൾ നിയന്ത്രിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News